Photo: Nicole Roberts
മനോഹരമായി മൗണ്ടന്‍ തീം ചെയ്ത റൂം, അതും കുട്ടികളുടേത്... പെയിന്റിനും മാസ്‌കിംങ് ടേപ്പിനും കൂടി ആകെ 50 പൗണ്ട്(4525 രൂപ). മൊത്തം ചെലവ് മുന്നൂറ് പൗണ്ട്. അമ്മ മകന് വേണ്ടി ഒരുക്കിയ ഈ റൂമിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. കാരണമെന്താണെന്നോ.. ഇത്ര കുറഞ്ഞ ചെലവില്‍ റൂം ഇങ്ങനെ മേക്കോവര്‍ വരുത്താനാകുമോ എന്നാണ് കണ്ടവര്‍ ചോദിക്കുന്നത്.
ന്യൂപോര്‍ട്ട് സ്വദേശിനിയായ ഇരുപത്തഞ്ച്കാരി നിക്കോള്‍ റോബര്‍ട്‌സാണ് ഈ അമ്മ. മകന്‍ രണ്ട് വയസ്സുകാരന്‍ ജോര്‍ജിന് വേണ്ടിയാണ് മുറിയെ ഇവര്‍ ഇങ്ങനെ മാറ്റി മറിച്ചത്.

പുതിയ വീട്ടിലേയ്ക്ക് മാറിയപ്പോളാണ് ഈ ഐഡിയ തോന്നിയതെന്ന് നിക്കോള്‍ പറയുന്നു. പിന്ററസ്റ്റിലും, യൂട്യൂബിലുമൊക്കെ നോക്കി കുറച്ച് ഐഡിയാസ് കണ്ടുപിടിച്ചു. ആദ്യം മലകളുടെ രൂപത്തില്‍ ഭിത്തിയില്‍ ഗ്രീന്‍ മാസ്‌കിങ് ടേപ്പ് ഒട്ടിച്ചു. എന്നിട്ട് അതിനുള്ളില്‍ പെയിന്റ് ചെയ്തു. പെയിന്റ് ഉണങ്ങിക്കഴിഞ്ഞ് ടേപ്പ് റിമൂവ് ചെയ്തു. നീലയുടെ പല വേരിയേഷനിലായി മൂന്ന് നിറങ്ങളാണ് നിക്കോള്‍ ഉപയോഗിച്ചത്. മൗണ്ടന്‍ വരയ്ക്കാന്‍ ആകെ ചെലവ് 50 പൗണ്ട്.
അടുത്തത് ആക്‌സസറീസിലായി പരീക്ഷണം.. അടുത്തുള്ള ചെറിയ ഷോപ്പകളില്‍ നിന്നാണ് നിക്കോള്‍ അവ വാങ്ങിയത്. 'എനിക്ക് ഇവ വാങ്ങുന്നതിലൂടെ ചെറുകിട ബിസിനസുകാരെയും സപ്പോര്‍ട്ട് ചെയ്യാനായി' അവര്‍ പറയുന്നു. വലിയ വിലയില്ലാത്തതും കാണാന്‍ ഭംഗിയുള്ളതുമായ സാധനങ്ങള്‍ വാങ്ങി. പാവകള്‍, മാറ്റ്, വാള്‍ ഡെക്കറേഷന്‍സ്... എല്ലാം ക്യൂട്ട് ലുക്കിലുള്ളവ.

ഹാന്‍ഡമേഡ് ആക്‌സസറീസുകളാണ് നിക്കോള്‍ തിരഞ്ഞെടുത്തവയില്‍ മിക്കതും. നിലത്ത് വിരിച്ചിരിക്കുന്ന പോംപോം റഗ്ഗിന് 60 പൗണ്ട്, ഡ്രീംക്യാച്ചറിന് 25, ബെഡ്ഡിങ് ക്ലിയറന്‍സ് സെയിലില്‍ കിട്ടിയതിനാല്‍ അഞ്ച് പൗണ്ട് മാത്രം. വാള്‍ പ്രിന്റുകള്‍ക്കും എലഫന്റ് ബോകിസിനും 25 പൗണ്ട് വീതം. കുഷ്യന്‍സിനെല്ലാം പത്ത് വീതം നല്‍കി.
പണിതീര്‍ന്ന് കഴിഞ്ഞപ്പോള്‍ ഇതൊരു കൂള്‍ ബോയിസ് റൂമാണെന്ന് തനിക്ക് തന്നെ തോന്നിയെന്ന് നിക്കോള്‍ പറയുന്നു. അവന്‍ തീരെ ചെറിയ കുഞ്ഞാണ്. പക്ഷേ ഞാന്‍ പെയിന്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഓഹ്... എന്ന് വിടര്‍ന്ന ചിരിയോടെയാണ് അവന്‍ പ്രതികരിച്ചത്.
Content Highlights: Mum transforms son's plain room into mountain-themed