വീടിനരികിലെ കാടുപിടിച്ച പൂന്തോട്ടം ഫാമിലി കോര്‍ണറാക്കി മാറ്റി യുവതി, ചെലവോ 15,000 രൂപ മാത്രം


2 min read
Read later
Print
Share

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയ മനോഹരമായ പൂന്തോട്ടം സ്വന്തമായി വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു.

-

ലോക്ഡൗണ്‍ കാലത്ത് വീടിന് ഡിഐവൈ മേക്കോവറുകള്‍ വരുത്താന്‍ ശ്രമിച്ച നിരവധി ആളുകളുണ്ട്. ഗാര്‍ഡനുകള്‍ ഉണ്ടാക്കുന്നതും വീടിന് നിറം നല്‍കുന്നതും അടക്കം പലതരം പരീക്ഷണങ്ങള്‍ മിക്കവരും നടത്തിയിരുന്നു. മുപ്പത്തെട്ടുകാരിയായ ജാനിന്‍ ബൈറോമും ഇത്തരമൊരു പരീക്ഷണമാണ് നടത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയും അതേറ്റെടുത്തതോടെ സന്തോഷത്തിലാണ് മൂന്ന് മക്കളുടെ അമ്മയായ ജാനിന്‍.

'വീടിനരികിലെ ഗാര്‍ഡന്‍ ശരിയായ പരിചരണമൊന്നുമില്ലാതെ ആകെ നാശമായി കിടക്കുകയായിരുന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ പോയിട്ട് മുതിര്‍ന്നവര്‍ക്ക് പോലും നേരം കളയാന്‍ അവിടെ പോകാന്‍ പറ്റുമായിരുന്നില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയ മനോഹരമായ പൂന്തോട്ടം സ്വന്തമായി വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു.എന്നാല്‍ എങ്ങനെയാണ് പൂന്തോട്ടം ഒരുക്കുന്നതെന്നൊന്നും അറിയില്ലായിരുന്നു.' ജാനിന്‍ പറയുന്നു.

home

ഫേസ്ബുക്കിലും മറ്റുമുള്ള ഗാര്‍ഡെനിങ് പേജുകളാണ് ജാനിന്റെ സഹായത്തിനെത്തിയത്. ഒപ്പം ലോക്ഡൗണ്‍ കൂടി വന്നതോടെ മുഴുവന്‍ സമയവും വീട്ടിനുള്ളിലുമായി. ആ ബോറഡിയും മാറണമല്ലോ എന്ന് ജാനിന്‍.

പോക്കറ്റ് അധികം ചേരാതെയാണ് ജാനിന്‍ തന്റെ ഗാര്‍ഡന്‍ പ്ലാന്‍ ചെയ്തത്. ഒരു കൃത്രിമ ടര്‍ഫ്, പിക്കറ്റ് ഫെന്‍സ്, ഫെന്‍സ് പെയിന്റ്, ഫേക്ക് ഫ്ളവേഴ്‌സ്... ഇവയെല്ലാം അടക്കം ആകെ 200 ഡോളറാണ് ചെലവായത് (15,156.50 രൂപ).

home

'വീട്ടുടമയുടെ അനുവാദത്തോടെ കാടുപിടിച്ച പഴയ പൂന്തോട്ടം വെട്ടി വൃത്തിയാക്കി. ഇതിനാവശ്യമായ ഉപകരണങ്ങളെല്ലാം അയല്‍ക്കാരുടെ അടുത്ത് നിന്നാണ് ഒപ്പിച്ചത്. മണ്ണ് നിരത്താനും കുഴിയെടുക്കാനുമെല്ലാം നല്ല അധ്വാനം വേണ്ടി വന്നു.' ജാനിന്‍ തന്റെ പൂന്തോട്ട നിര്‍മാണത്തിന്റെ അനുഭവം പങ്കുവച്ചു.

കൂടുതല്‍ സാധനങ്ങളെ പുനരുപയോഗിക്കാനായിരുന്നു അവരുടെ ശ്രമം. ടര്‍ഫ് വിരിച്ചപ്പോള്‍ തന്നെ ഗാര്‍ഡന്‍ പകുതി ഭംഗിയായി. പഴയ സൈഡ്‌ബോര്‍ഡിനെ സീറ്റിങ് ഏരിയ ആക്കി അതില്‍ വാട്ടര്‍പ്രൂഫ് ടേബിള്‍ ക്ലോത്ത് വിരിച്ചു. ഒപ്പം ഔട്ട് ഡോര്‍ കുഷ്യനുകളും വച്ചു. ഫെന്‍സെല്ലാം പുതിയ പെയിന്റ് നല്‍കി ഭംഗിയാക്കി.

home

കൃത്രിമ പൂക്കളും പോട്ടുകളും വച്ച് അലങ്കരിക്കാനും ജാനിന്‍ മറന്നില്ല. ഈ സമയത്തായിരുന്നു മകളുടെ ബര്‍ത്ത് ഡേ. ചെറിയൊരു ബാര്‍ബിക്യൂവും പാഡിലിങ് പൂളും കൂടി ജാനിന്‍ മകള്‍ക്ക് വേണ്ടി ഒരുക്കി.

ലോക്ഡൗണ്‍കാലം വലിയ ടെന്‍ഷനുകളുടേതായിരുന്നു. എന്നാല്‍ ഈ പൂന്തോട്ടത്തിന്റെ നിര്‍മാണം തുടങ്ങിയത് ഒരു റിഫ്രഷിങ് അനുഭവമായിരുന്നു എന്ന് ജാനിന്‍ പറയുന്നു .

Content Highlights: mother gives her tired-looking garden a modern makeover

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram