പാത്രത്തിലെ ദുര്‍ഗന്ധം വീട്ടമ്മമാര്‍ക്ക് ഒരു തലവേദനയാണ്. ചിക്കനോ, മുട്ടയോ പാലോ മത്സ്യമോ എന്തെങ്കിലും ഒന്ന് എടുത്താല്‍ മതി പിന്നെ എത്ര വൃത്തിയാക്കിയാലും പാത്രത്തില്‍ ഇവയുടെ ഗന്ധം അവശേഷിക്കും. ഈ ഗന്ധം പോകാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും ഇതിന് ചിലമാര്‍ഗങ്ങള്‍ ഉണ്ട്.
പാത്രം കഴുകുന്ന ലിക്വിഡിലോ സോപ്പിലോ ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അല്ലെങ്കില്‍ നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് പാത്രം കഴുകുക. ദുര്‍ഗന്ധം മാറിക്കിട്ടും.
അല്‍പ്പം വിനാഗിരി ഉപയോഗിച്ച് പാത്രം കഴുകിയ ശേഷം വീണ്ടു ചൂടുവെള്ളത്തില്‍ കഴുകുക ദുര്‍ഗന്ധം മാറിക്കിട്ടും.
ദുര്‍ഗന്ധമുള്ള പാത്രം കട്ടന്‍ കാപ്പിയോ കട്ടന്‍ ചായയോ ഉപയോഗിച്ച് കഴുകിയ ശേഷം ചൂടുവെള്ളം ഒഴിച്ച് ഒന്നുകൂടി കഴുകുക. ഇത് ദുര്‍ഗന്ധം മാറ്റാന്‍ സഹായിക്കും.
Content Highlights: how to clean bad smells in plates