Photo: twitter.com|ANI
4500 അടി വലിപ്പമുള്ള വീട്, അതും 16 കോട്ടേ്ജുകളും 12 കിടക്കകളുമുള്ള ആഡംബരം ഒട്ടും കുറയാത്ത് ഒന്ന്. ഏതെങ്കിലും സമ്പന്നന്റെ മണിമാളികയെ പറ്റിയല്ല. ഗുജറാത്തിലെ കച്ച് സ്വദേശിയായ ഉപേന്ദ്ര ഗോസ്വാമി തന്റെ പ്രിയപ്പെട്ട പൂച്ചകള്‍ക്കായി ഒരുക്കിയ വീടാണ് ഇത്. ക്യാറ്റ് ഗാര്‍ഡന്‍ എന്നാണ് വീടിന് നല്‍കിയിരിക്കുന്ന പേര്.
ഈ പൂച്ച സ്‌നേഹത്തിന് പിന്നില്‍ വളരെ വ്യത്യസ്തമായ ഒരു കാരണം കൂടിയുണ്ട്. 1994 ലാണ് ഉപേന്ദ്രയുടെ സഹോദരി മരണപ്പെട്ടത്. എങ്കിലും തന്റെ പ്രിയപ്പെട്ട സഹോദരിയുടെ ജന്മദിനം എല്ലാവര്‍ഷവും ഉപേന്ദ്ര കുടുംബാംഗങ്ങള്‍ക്കൊപ്പം വലിയ ആഘോഷമായി നടത്തിയിരുന്നു. അത്തരമൊരു പിറന്നാള്‍ ദിനത്തിലാണ് ആദ്യമായി ഒരു പൂച്ച് ഉപേന്ദ്രയുടെ വീട്ടിലെത്തിയത്. അത് തന്റെ മരിച്ചുപോയ സഹോദര പൂച്ചയുടെ രൂപത്തില്‍ പുനര്‍ജനിച്ചതാണെന്നായി അയാള്‍. അദ്ദേഹത്തിന്റെ ബന്ധുക്കളും ഈ വിശ്വാസത്തെ അനുകൂലിക്കുകയായിരുന്നു. അതോടെ എവിടെ നിന്ന് പൂച്ചകള്‍ വന്നാലും അവര്‍ക്കെല്ലാം ഉപേന്ദ്രയും കുടുംബവും വീട്ടില്‍ ഇടം നല്‍കിത്തുടങ്ങി.
2017 ലാണ് ക്യാറ്റ് ഗാര്‍ഡന്‍ നിര്‍മിച്ചത്. എസി മുറികളാണ് പൂച്ചകള്‍ക്കായി ക്യാറ്റ് ഗാര്‍ഡനില്‍ ഉപേന്ദ്ര ഒരുക്കിയിരിക്കുന്നത്. 16 കോട്ടേജുകളും 12 കിടക്കകളും ഒപ്പം പൂച്ചകള്‍ക്ക് കുളിക്കാനായി പ്രത്യേക ഷവറുകളും ഇവിടെയുണ്ട്. പൂച്ചകളുടെ വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ഒരു മിനി തിയേറ്ററും ക്യാറ്റ് ഗാര്‍ഡനിലുണ്ട്.
ഏറ്റവും മികച്ച ക്യാറ്റ് ഫുഡും കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പും എല്ലാം ഇവിടെ എത്തുന്ന പൂച്ചകള്‍ക്ക് ലഭിക്കും. പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് ഈ വീടിന്റെ നടത്തിപ്പിനായുള്ള ചിലവ്. ഇതില്‍ 90 ശതമാനവും ഉപേന്ദ്രയും ഭാര്യയും തന്നെയാണ് വഹിക്കുന്നതും. ബാക്കി തുക പല മൃഗ സ്‌നേഹികളുടെയും സംഘടനകള്‍ സംഭാവനയായി നല്‍കുന്നു. സന്ദര്‍ശകര്‍ക്ക് ക്യാറ്റ് ഗാര്‍ഡന്‍ ചെറിയ തുകയ്ക്ക് സന്ദര്‍ശിക്കാനുള്ള അവസരവും ഉപേന്ദ്ര ഒരുക്കിയിട്ടുണ്ട്.
Content Highlights: Gujarat Man Opens Home For 200 Cats, It Has AC Rooms, Mini Theatre