പെയ്തിറങ്ങിയ മഴ എല്ലാം ഒഴുക്കിക്കൊണ്ടു പോയപ്പോഴും നന്മകള്‍ മാത്രം ഒലിച്ചുപോയിരുന്നില്ല. പ്രളയ ദുരന്തത്തില്‍ ഒറ്റപ്പെട്ടവരെ തേടി നാലുഭാഗത്തുനിന്നും സഹായഹസ്തങ്ങളെത്തുന്നു. ഭക്ഷണമായും വസ്ത്രങ്ങളായും ഭക്ഷ്യവസ്തുക്കളായും ആശ്വാസ തലോടലുകള്‍.
വയനാട്ടിലെ കുറിച്യര്‍ മലയുടെ താഴ് വാരത്തില്‍ പ്രളയത്തില്‍ എല്ലാം നഷ്ടമായ ഒരു കുടംബത്തിന് ആശ്വസമായി ലഭിച്ചത് അന്തിയുറങ്ങാന്‍ വീടാണ്, നന്മ നിറഞ്ഞ ഒരു വീട്. ഇനിയെന്ത് എന്ന ചോദ്യത്തിനുമുന്നില്‍ ഉത്തരം കിട്ടാതെ ഒരു കുടുംബം മരവിച്ച് നിന്നപ്പോള്‍ അവര്‍ക്കായി ഒരുങ്ങിയ തണല്‍.
വൈത്തിരി താലൂക്കിലെ ആറാംമൈലില്‍ കളത്തിങ്കല്‍ പാത്തുമ്മയും കുടുംബവുമാണ് ആകെ ഉണ്ടായിരുന്ന വീടിനെയും പ്രളയം കൊണ്ടുപോയപ്പോള്‍ തരിച്ചുനിന്നത്. ആര്‍ത്തലച്ചു വന്ന പ്രളയത്തില്‍ ഇവരുടെ രണ്ടു വ്യാഴവട്ടക്കാലം പഴക്കമുള്ള വീട് വെള്ളത്തില്‍ മുങ്ങി പൂര്‍ണ്ണമായും നശിച്ചു. പേരമകളുടെ വിവാഹം നിശ്ചയിച്ച സമയത്താണ് വീടെന്ന ആശ്വാസവും മാഞ്ഞുപോകുന്നത്. ഇതോടെ ഈ കുടുംബം ദുതിതാശ്വാസ ക്യാമ്പില്‍ പ്രതീക്ഷയറ്റ് ദിവസങ്ങള്‍ തള്ളി നീക്കി. മകന്‍ ഷാജഹാനും ഭാര്യയും മകളുമടങ്ങുന്ന കുടുംബം എന്ത് ചെയ്യണമെന്നറിയാതെ മഴയൊഴിഞ്ഞിട്ടും ഇറയത്ത് നിന്നു. എല്ലാവരും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ക്ക് തിരിച്ചുപോകാന്‍ ഒരിടമില്ലാതായി. അപ്പോഴാണ് വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റും പൊഴുതന ഗ്രാമപഞ്ചായത്തും വീടെന്ന സഹായവുമായി എത്തുന്നത്.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ഡി ഫ്രഷ് ഫുഡ് ഡയറക്ടര്‍ ടി.കെ.ജാഫര്‍, അഹമ്മദ് ഹാജി എന്നിവര്‍ വീട് നിര്‍മ്മിക്കാനുള്ള ധനസഹായം വാഗ്ദാനം ചെയ്തു. പ്രകൃതിക്കിണങ്ങിയ രീതിയില്‍ വീടൊരുക്കിക്കൊടുക്കാന്‍ തിരുവനന്തപുരം ഉര്‍വി ഫൗണ്ടേഷന്റെ സാങ്കേതികവിദ്യയില്‍ തണലും സന്നദ്ധതയറിയിച്ചു. ഇതോടെ നന്മയുടെ വീട് ഉയരുകയായി.
ആറേകാല്‍ ലക്ഷം രൂപ ചെലവില്‍ വെറും പതിനഞ്ച് ദിവസം കൊണ്ട് വീട് പൂര്‍ത്തിയായി. മഴക്കെടുതി പുനരധിവാസത്തിനായി ജില്ലയില്‍ ആദ്യമായി ഉയര്‍ന്ന വീട്. കേരളീയ മാതൃകയില്‍ പ്രകൃതിയോട് ഏറ്റവും ഇണങ്ങിയ രീതിയിലായിരുന്നു വീടിന്റെ നിര്‍മ്മിതി. 560 ചതുരശ്രയടി വിസ്തൃതിയിലാണ് എല്ലാ സൗകര്യവുമുള്ള വീട് പൂര്‍ത്തിയായത്. മൂന്ന് മുറിയും അടുക്കളയും ഹാളും ശൗചാലയവുമെല്ലാമുള്ള, തറ ടൈലുകള്‍ പാകിയ ഒരു വീട്. കാലവര്‍ഷത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന മാതൃക വീട് എന്ന സന്ദേശം കൂടിയാണ് ഉര്‍വി ഫൗണ്ടേഷന്‍ ഈ വീട് നിര്‍മ്മാണത്തിലൂടെ പങ്കുവെക്കുന്നത്.
നിരവധി കോണുകളിലൂടെ ശാസ്ത്രീയമായ നിരീക്ഷണത്തിലൂടെയാണ് ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യപടിയായി ഇരുപതോളം ആര്‍ക്കിടെക്ട്മാര്‍ക്ക് ഉര്‍വി പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. തറനിരപ്പില്‍ നിന്നും ഒന്നര മീറ്ററോളം ഉയരത്തില്‍ നിര്‍മ്മിക്കുന്നതിനാല്‍ വെള്ളപ്പൊക്കം പോലുള്ള സാഹചര്യത്തെയും വീടിന് അതിജീവിക്കാനുള്ള കരുത്തുണ്ട്. ചെലവുകുറയ്ക്കാന്‍ സ്റ്റീലിനേക്കാളും കംപ്രസിങ്ങ് ശേഷിയുള്ള കല്ലന്‍മുളയിറക്കിയാണ് പൈലിങ്ങ് പ്രവൃത്തികള്‍ നടത്തിയത്. സാധാരണ നിലയിലുള്ള വീടിന്റെ നിര്‍മ്മാണ ചെലുവമായി താരതമ്യപ്പെടുത്തുമ്പോള്‍ അംസംസ്‌കൃത വസ്തുക്കളുടെ ഇതുപത് ശതമാനത്തോളം മാത്രമാണ് ഇതിനായി വേണ്ടി വരിക.
അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമെന്നും വീട് നിര്‍മ്മാണത്തെ ഒരു രീതിയിലും ബാധിക്കുകയില്ലെന്നും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സിമന്റ് ഫൈബര്‍ ബോര്‍ഡ്, മൈല്‍ഡ് സ്റ്റീല്‍, ഗാല്‍വനൈസ്ഡ് സ്റ്റീല്‍, റൂഫ് സംവിധാനം എന്നിവയാണ് പ്രധാനമായും ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തണല്‍ ഇത്തരത്തില്‍ വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എഴുപതോളം വീടുകളാണ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയ സ്ഥലത്ത് ചുരുങ്ങിയ കാലയളവില്‍ അനേകം വീടുകള്‍ ഇങ്ങനെ നിര്‍മ്മിക്കാമെന്നതിനാല്‍ വീട് നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്കും ഇത് ആശ്വാസ വാര്‍ത്തയാവുകയാണ്.
തണല്‍ വയനാട്ടില്‍ ഒരുക്കിയ പ്രകൃതി സൗഹൃദ വീടിന്റെ താക്കോല്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനാണ് കൈമാറിയത്. പുനരധിവാസ പ്രവര്‍ത്തനത്തിന് പുതിയൊരു സന്ദേശമാണിതെന്നും ഇത്തരം പുനര്‍ നിര്‍മ്മിതികള്‍ പ്രളയാനന്തര കേരളത്തിന് അതിജീവനം എളുപ്പമാക്കുമെന്നും മന്ത്രി പറഞ്ഞു. പേരമകളുടെ വിവാഹവും ഗൃഹപ്രവേശനവും ഇവിടെ ഒരുമിച്ച് നടക്കും. ഒരു നാട് കൊകോര്‍ത്തപ്പോള്‍ ഇവിടെ ഉയരുകയായി ഉറവ വറ്റാത്ത നന്മയുടെ വീടും. നവകേരള നിര്‍മ്മിതിയിലേക്ക് ചരിത്രം കുറിച്ചിടുന്ന ഓരോ നിമിഷങ്ങ
Content Highlights: eco friendly home which protects from natural disasters