നടുമുറ്റങ്ങളോട് പ്രത്യേക ഇഷ്ടക്കൂടുതലുള്ളവരാണ് മലയാളികള്‍. പണ്ടത്തെ നാലുകെട്ടുകളെ അനുസ്മരിപ്പിക്കുന്ന നടുമുറ്റങ്ങള്‍ ആധുനിക ശൈലിയിലുള്ള ഡിസൈനില്‍ ആവിഷ്‌കരിക്കുന്നവര്‍ ഏറെയാണ്. എന്തിനാണ് വീട്ടില്‍ നടുമുറ്റങ്ങള്‍ എന്നാലോചിച്ചിട്ടുണ്ടോ? വീടിന്റെ ഭംഗി കൂട്ടാനും പ്രകൃതിയോട് കൂടുതല്‍ അടുത്തുനില്‍ക്കാനും മാത്രമല്ല മറ്റു ചില ഗുണങ്ങള്‍ കൂടി നടുമുറ്റങ്ങള്‍ക്കുണ്ട്.
വീടിനുള്ളിലെ താപനില ക്രമീകരിക്കുന്നതിനും പ്രകൃതിദത്തമായ വെളിച്ചം കൂടുതല്‍ ലഭിക്കുന്നതിനുമാണ് സാധാരണയായി നടുമുറ്റങ്ങള്‍ക്ക് വീടുകളില്‍ ഇടം നല്‍കുന്നത്. ചൂടുള്ള വായുവിനെ മുകളിലേക്ക് പുറംതള്ളുകയും തണുത്ത വായുവിനെ താഴെത്തന്നെ നിലനിര്‍ത്തുകയും ചെയ്യാന്‍ നടുമുറ്റങ്ങള്‍ക്ക് കഴിയും.
നടുമുറ്റങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിലും ഇന്നു പുതുമകളുണ്ട്. മഴവെള്ളം ഊര്‍ന്നിറങ്ങുന്ന രീതിയിലുള്ള ഡിസൈന്‍ മാത്രമല്ല, പോളി കാര്‍ബണേറ്റോ ഗ്ലാസോ ഉപയോഗിച്ചും നടുമുറ്റങ്ങള്‍ ഉണ്ടാക്കാം. നടുമുറ്റങ്ങളില്‍ ചെടികള്‍ നടുന്നതും ഇന്ന് സാധാരണമാണ്. ഇന്‍ഡോര്‍ പ്ലാന്റുകളാണ് ഇവിടെ നട്ടുപിടിപ്പിക്കാറുള്ളത്. റസ്റ്റിക് ഫിനിഷിലുള്ള ടൈലുകള്‍ ഉപയോഗിക്കുന്നതു വഴി നടുമുറ്റത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കാം.
Content Highlights: benefits of courtyards
Share this Article