പഴയ റെയിൽവേസ്റ്റേഷൻ വീടും ഗാർഡനുമാക്കി മാറ്റിയപ്പോൾ
പഴയ റെയില്‍വേ സ്റ്റേഷന്‍ എന്ത് ചെയ്യാന്‍ പറ്റും, പുതുക്കി വീണ്ടും ട്രെയിന്‍ സര്‍വീസ് നടത്താം, അല്ലെങ്കില്‍ വര്‍ക്കഷോപ്പോ മറ്റോ ആക്കാം, അതുമല്ലെങ്കില്‍ ഉപേക്ഷിക്കാം. എന്നാല്‍ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ബ്രാംഫോര്‍ഡ് സെപ്ക്ക് എന്ന റെയില്‍വേസ്റ്റേഷന്‍ ഇതൊന്നുമായില്ല. പകരം അടിപൊളി വീടാക്കി മാറ്റുകയാണ് അധികൃതര്‍ ചെയ്തത്.
1885 ല്‍ പണിതതാണ് ഈ റെയില്‍വേ സ്റ്റേഷന്‍. 1963 ല്‍ പൂര്‍ണമായി അടയ്ക്കുകയും ചെയ്തു. പിന്നീട് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി ഈ സ്ഥലം ഏറ്റെടുത്ത് വീടാക്കി മാറ്റുകയായിരുന്നു.

റെയില്‍വേ സ്റ്റേഷന്റെ രൂപം പൂര്‍ണമായി ഒഴിവാക്കാതെയാണ് ഈ വീട് പണിതിരിക്കുന്നത്. ഒരു ട്രെയിന്‍ ക്യാരിയേജ് തന്നെയാണ് വീടിനരികിലെ പൂന്തോട്ടമാക്കി മാറ്റിയിരിക്കുന്നത്. പഴയ പ്ലാറ്റ്‌ഫോം സിറ്റിങ് റൂമും ടിക്കറ്റ് റൂം ഒരു കിടപ്പുമുറിയും ആക്കി മാറ്റിയിട്ടുണ്ട്.
6.2 ഏക്കറിലാണ് വീട് ഒരുക്കിയിരിക്കുന്നത്. പഴയ റെയില്‍വേ ക്യാരിയേജും പ്ലാറ്റ്‌ഫോമിന്റെ ഭാഗമായ തടികൊണ്ട് നിര്‍മിച്ച വിശ്രമമുറിയും അങ്ങനെ തന്നെ നിലനിര്‍ത്തി. കൂടുതലായി പണികഴിപ്പിച്ചത് ഒരു വലിയ കുളം മാത്രമാണ്.

വീടിന് രണ്ട് റിസപ്ഷന്‍ റൂമുകള്‍, ഗാര്‍ഡന്‍ റൂം, അടുക്കള എന്നിയുണ്ട്. മൂന്ന് കിടപ്പുമുറികളില്‍ ഒന്ന് റെയില്‍വേ സ്റ്റേഷന്റെ സ്ത്രീകളുടെ വിശ്രമമുറിയും വെയിറ്റിങ് റൂമായിരുന്നത് ഇപ്പോള്‍ വീടിന്റെ സിറ്റിങ് റൂമും, ടിക്കറ്റ് ഓഫീസ് ഫയര്‍ പ്ലേസുമാണ് ഇപ്പോള്‍.
വീട് മുഴുവന്‍ കാണേണ്ടവര്‍ അല്‍പം നടക്കേണ്ടി വരും. കാരണം വീടിന്റെ 900 അടി ദൂരവരെ മാത്രമേ വണ്ടിയെത്തൂ. ബാക്കി വീടും ചുറ്റുപാടുമെല്ലാം നടന്നു കാണേണ്ടി വരും. പഴയ റെയില്‍വേ പ്ലാറ്റ് ഫോമിന്റെ ഫുട്പാത്താണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. നടവഴിയില്‍ ഇടക്ക് ഇരുന്ന് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഉണ്ട്. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ തടിയില്‍ തീര്‍ത്ത പഴയ ഇരിപ്പിടങ്ങള്‍ തന്നെയാണ് ഇവ.
Content Highlights: Ancient Railway Station in UK Transformed into Home