എലോണ്‍ മസ്‌കിന്റെ താമസം 50,000 ഡോളര്‍ വാടകവരുന്ന ഈ ചെറിയ വീട്ടിലാണ്


1 min read
Read later
Print
Share

400 ചതുരശ്ര അടി മാത്രമാണ് വലിപ്പം. മടക്കി ചെറുതാക്കി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ കഴിയുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം.

എലോൺ മസ്‌ക്| AFP

കോടീശ്വരന്‍മാരുടെ വീടിനെ പറ്റി നമുക്ക് ചെറുതല്ലാത്ത സങ്കല്‍പങ്ങളുണ്ടാവും. എന്നാല്‍ സ്‌പേസ് എക്‌സ് സ്ഥാപകനും ശതകോടീശ്വരനുമായ എലോണ്‍ മസ്‌കിന്റെ വീട് അങ്ങനെയൊന്നുമല്ലെന്നാണ് വാര്‍ത്തകള്‍.

തന്റെ സ്വത്തുക്കളില്‍ ഭൂരിഭാഗവും വില്‍ക്കാന്‍ പോവുകയാണന്നും വീടു പോലും സ്വന്തമാക്കുന്നില്ല എന്നും എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത് കഴിഞ്ഞവര്‍ഷമാണ്. അതിന് ശേഷം തന്റെ സ്‌പേസ് എക്‌സ് കമ്പനി ആസ്ഥാനം സ്ഥിതിചെയ്യുന്ന ടെക്‌സസിലെ ബോക ചിക്കയില്‍ 50,000 ഡോളറിന്റെ ഒരു 'ചെറിയ വീട്' വാടകയ്‌ക്കെടുത്താണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജൂണില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ തന്റെ വീട് ബൊക്ക ചിക്ക സ്റ്റാര്‍ബേസിലെ 50,000 ഡോളറിന്റെ വീടാണന്നും, താന്‍ അത് സ്‌പേസ്എക്‌സില്‍ നിന്നും വാടകയ്ക്ക് എടുത്തതാണന്നും മസ്‌ക് പ്രതികരിച്ചിരുന്നു. ''ബേ പ്രദേശത്തുള്ള ഇവന്റ് ഹൗസ് മാത്രമാണ് എന്റെ സ്വന്തം വീട്. ഞാന്‍ അത് വിറ്റാല്‍, ഒരു വലിയ കുടുംബമല്ല അത് വാങ്ങുന്നതെങ്കില്‍, ആ വീടു കൊണ്ട് ഉപയോഗമൊന്നും ഉണ്ടാവില്ല. ചിലപ്പോള്‍ അങ്ങനെയൊരു കുടുംബം അത് വാങ്ങിയേക്കാം' എന്നും അദ്ദേഹം കുറിക്കുന്നു.

എലോണ്‍ മസ്‌കിന്റെ വീട് ആര്‍ക്കിടെക്ചര്‍ കമ്പനിയായ ബോക്‌സാബല്‍ രൂപകല്‍പ്പന ചെയ്ത ഒരു ആധുനിക രീതിയിലുള്ള മിനി ഹോമാണ്. 400 ചതുരശ്ര അടി മാത്രമാണ് വലിപ്പം. മടക്കി ചെറുതാക്കി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ കഴിയുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം.ഒരു കുളിമുറി, സ്വീകരണമുറി, കിടപ്പുമുറി, പൂര്‍ണ്ണ സജ്ജമായ അടുക്കള എന്നിവ അടക്കം ഒരാള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടെന്ന് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: 2nd Richest Person On Earth Elon Musk Lives In A 50,000 dollar Rented House

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram