ബിഗ് ബോസില്‍ നിന്ന് രജനിയുടെ ചിത്രം നീക്കം ചെയ്തു; കാരണം കമല്‍ ഹാസന്‍?


1 min read
Read later
Print
Share

ഒരാഴ്ച മുന്‍പ് ബിഗ് ബോസ് ഹൗസിലേക്ക് മാധ്യമപ്രവര്‍ത്തകരെ വിജയ് ടിവി അധികൃതര്‍ ക്ഷണിച്ചിരുന്നു. വീടിന്റെ ചുമരില്‍ തമിഴ്‌സിനിമയിലെ പ്രശസ്തമായ ചില കഥാപാത്രങ്ങളുടെ ഛായാചിത്രം വരച്ച് ചേര്‍ത്തിരുന്നു.

കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് തമിഴിന്റെ മൂന്നാം പതിപ്പ് ഞായറാഴ്ച തുടക്കം കുറിച്ചിരിക്കുകയാണ്. വിജയ് ടി.വിയിലാണ് ഷോ സംപ്രേഷണം ചെയ്യുന്നത്. ഷോ തുടങ്ങിയതിന് തൊട്ടുപിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ബിഗ് ബോസിന്റെ ചുമരില്‍ നിന്ന് രജനികാന്തിന്റെ ചിത്രം നീക്കം ചെയ്തുവെന്ന് ആരോപിച്ച് ചില മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

ഒരാഴ്ച മുന്‍പ് ബിഗ് ബോസ് ഹൗസിലേക്ക് മാധ്യമപ്രവര്‍ത്തകരെ വിജയ് ടിവി അധികൃതര്‍ ക്ഷണിച്ചിരുന്നു. വീടിന്റെ ചുമരില്‍ തമിഴ്‌സിനിമയിലെ പ്രശസ്തമായ ചില കഥാപാത്രങ്ങളുടെ ഛായാചിത്രം വരച്ച് ചേര്‍ത്തിരുന്നു. കമല്‍ഹാസന്റെ വീരുമാണ്ടി എന്ന ചിത്രത്തിലെ കഥാപാത്രവും രജനികാന്തിന്റെ പേട്ടയിലെ കഥാപാത്രവും ആ കൂട്ടത്തിലുണ്ടായിരുന്നു.

എന്നാല്‍ ഞായറാഴ്ച ഷോ തുടങ്ങിയപ്പോള്‍ രജനിയുടെ ചിത്രം ചുമരില്‍ കാണാനില്ല. ഇത് ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കമല്‍ഹാസന്‍ പറഞ്ഞിട്ടാണ് രജനിയുടെ ചിത്രം നീക്കം ചെയ്തത് എന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നു. തുടര്‍ന്ന് രജനിയുടെ ആരാധകര്‍ പ്രകോപിതരായിരിക്കുകയാണ്.

രജനിയുടെ കഥാപാത്രം പുകവലിക്കുന്ന ചിത്രമാണ് വരച്ചിരുന്നതെന്നും ഇത് ആളുകളില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ബിഗ് ബോസില്‍ പുകവലിക്കായി പ്രത്യേകം മുറി ഒരുക്കിയിട്ടുണ്ടെന്നും അത് തെറ്റല്ലേയെന്നും രജനി ആരാധകര്‍ ചോദിക്കുന്നു.

Content Highlights: rajanikanth's photo missing from Bigg Boss 3 tamil, pettta portrait removed, rajani fans slam kamal haasan and vijay tv

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram