ചുംബനവിവാദം;മത്സരാര്‍ഥിയ്ക്ക് മാനസിക ചികിത്സ നല്‍കണം, നിയമക്കുരുക്കില്‍ പെടുത്തേണ്ടെന്ന് നേഹ കക്കര്‍


1 min read
Read later
Print
Share

സംഭവം പോലീസിലറിയിക്കാമെന്ന് പറഞ്ഞതാണെന്നും എന്നാല്‍ നേഹ വേണ്ടെന്നു പറയുകയായരുന്നുവെന്നുമാണ് വിശാല്‍ നല്‍കുന്ന വിശദീകരണം.

പ്രമുഖ റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ഥി ഗായിക നേഹ കക്കറെ ബലമായി ചുംബിച്ച സംഭവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സോണി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയ്ക്കിടെ നടന്ന സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഷോയിലെ വിധികര്‍ത്താവും ഗായകനുമായ വിശാല്‍ ദദ്‌ലാനി.

സംഭവം പോലീസിലറിയിക്കാമെന്ന് പറഞ്ഞതാണെന്നും എന്നാല്‍ നേഹ വേണ്ടെന്നു പറയുകയായരുന്നുവെന്നുമാണ് വിശാല്‍ നല്‍കുന്ന വിശദീകരണം. തന്റെ ആരാധകനായ മത്സരാര്‍ഥി സമ്മാനം നല്‍കിയ ശേഷം ചേര്‍ത്തു പിടിച്ച് ചുംബിച്ചപ്പോള്‍ അസ്വസ്ഥയായ നേഹ കുതറിമാറി വേദിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. അയാള്‍ക്ക് മാനസിക ചികിത്സയാണ് വേണ്ടതെന്നും അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാമെന്നും അതല്ലാതെ നിയമക്കുരുക്കില്‍ പെടുത്തേണ്ടെന്നും നേഹ തന്നെ പറയുകയായിരുന്നുവെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ സോഷ്യല്‍മീഡിയയിലും മറ്റും വന്‍ പ്രതിഷേധം ഉയരുകയാണ്. നേഹ കക്കറിന്റെ കടുത്ത ആരാധകനായ ഷോയില്‍ മത്സരാര്‍ഥി പാടുന്നതിനു മുമ്പായി നേഹയ്ക്കു സമ്മാനം നല്‍കണമെന്ന മോഹം പ്രകടിപ്പിച്ചതിനാലാണ് നേഹ വേദിയിലെത്തിയത്. നേഹ വേദിയിലെത്തിയപ്പോള്‍ സമ്മാനം കൈമാറിയ ശേഷം ചേര്‍ത്തുപിടിച്ച് ചുംബിച്ചു. പെട്ടെന്നുണ്ടായ അനുഭവത്തിന്റെ ഞെട്ടല്‍ നേഹയുടെ മുഖത്ത് പ്രകടമാണ്. സംഭവത്തിനു ശേഷം നേഹ വേദി വിട്ടിറങ്ങുകയായിരുന്നു.

Content Highlights : neha kakkar kissed by fan on reality show stage vishal dadlani tweet

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram