ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്‌ക ശര്‍മയും വിവാഹിതരായിട്ട് രണ്ട് മാസം കഴിഞ്ഞു. എന്നിട്ടും ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധര്‍ക്ക് ഇപ്പോഴും ആവേശമാണ്.
ഈ അടുത്ത കാലത്ത് വിവാഹ സല്‍ക്കാരത്തിനിടെ രണ്ടുപേരും നൃത്തം ചെയ്യുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വൈറലാകുന്നത് നവദമ്പതികൾ പരസ്പരം കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ്. പശ്ചാത്തലത്തിലെ ചുമരിലുള്ള ഒരു ചിത്രത്തെ അനുകരിക്കുന്ന തരത്തിലാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
അനുഷ്‌കയും കോലിയും ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ദമ്പതിമാരാണെന്നും കോലി ഭാഗ്യവാനായ ഭര്‍ത്താവാണെന്നും ഇരുവരുടെയും ആരാധകര്‍ ചിത്രത്തിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ ഏറെയായി കോലി-അനുഷ്‌ക പ്രണയം മാധ്യമങ്ങളില്‍ വാര്‍ത്തയായി വരാന്‍ തുടങ്ങിയിട്ട്. അതിനിടെ ഇരുവരും വേര്‍പിരിഞ്ഞുവെന്നും പ്രചരണങ്ങളുണ്ടായിരുന്നു. ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ട് ഡിസംബര്‍ 11 ന് കോലിയും അനുഷ്‌കയും വിവാഹിതരായി. ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പിന്നീട് ഡല്‍ഹിയിലും മുംബൈയിലും നടന്ന വിരുന്നില്‍ പ്രമുഖര്‍ പങ്കെടുത്തു.
Content Highlights: Virat Kolhi Anushka Sharma wedding lovely photos Virushka love story