ഈയിടെ വിവാഹിതരായ വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും വിവാഹ സമ്മാനം നല്‍കണമെന്ന മോഹവുമായി നടി രാഖി സാവന്ത്. കല്യാണത്തിനും വിരുന്നിനുമൊന്നും തന്നെ വിളിച്ചില്ലെങ്കിലും വ്യത്യസ്തമായ ഒരു സമ്മാനം നല്‍കണെന്ന ആഗ്രഹമാണ് രാഖി പങ്ക് വയ്ക്കുന്നത്.
താന്‍ മോഡലായി എത്തുന്ന ബ്രാന്‍ഡിന്റെ ഗര്‍ഭനിരോധന ഉറയാണ് രാഖി ഇരുവര്‍ക്കും സമ്മാനമായി നല്കാന്‍ ആഗ്രഹിക്കുന്നത്. ഇരുവര്‍ക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്നു കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ തന്റെ കോണ്ടം മാത്രം ഉപയോഗിക്കൂ എന്ന അഭ്യര്‍ത്ഥനയും രാഖി നടത്തുന്നുണ്ട്.
പകല്‍ സമയങ്ങളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം നിരോധിച്ച ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് രാഖി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് ഒരു സാമൂഹ്യ സേവനമാണെന്നും ഇത്തരം പരസ്യങ്ങള്‍ ഉണ്ടായാലേ എയ്ഡ്സില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മുന്‍കരുതലെടുക്കേണ്ടതിനെ കുറിച്ച് ആളുകള്‍ ബോധവാന്മാരാകൂയെന്നും കുട്ടികള്‍ ഉറങ്ങുന്ന സമയം നോക്കി പ്രദര്‍ശിപ്പിച്ചാല്‍ അവരിതിനെക്കുറിച്ചറിയാതെ പോകുമെന്നും രാഖി വാദിച്ചിരുന്നു.
ജനങ്ങള്‍ക്ക് എയ്ഡ്സ് പിടിപെടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സണ്ണി ലിയോണും ബിപാഷ ബസുവും ഗര്‍ഭനിരോധന ഉറയുടെ പരസ്യം ചെയ്തപ്പോള്‍ സര്‍ക്കാര്‍ അത് സെന്‍സര്‍ ചെയ്തില്ലെന്നും രാഖി ആരോപിച്ചിരുന്നു.
ഇതിന് മുന്‍പ് ഗര്‍ഭനിരോധന ഉറകളുടെ പ്രമുഖ ബ്രാന്‍ഡായ ഡൂറെക്‌സ് കോലിക്കും അനുഷ്‌കയ്ക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്നു കൊണ്ട് പങ്കുവച്ച ട്വീറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു
അനുഷ്‌കയ്ക്കും വിരാടിനും അഭിനന്ദനങ്ങള്‍. മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്സ് അല്ലാതെ.' എന്നായിരുന്നു വിരാട് കോലി തന്റെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു' എന്ന അടിക്കുറിപ്പോടെയുള്ള ഡൂറെക്‌സിന്റെ ട്വീറ്റ്.
Virat Kohli Anushka Sharma Wedding Rakhi Sawanth Wants To Gift Condom To The Newly Weds