തപ്സിക്കൊപ്പം കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വരുണ്‍ ധവാന് മുന്നറിയിപ്പുമായി കാമുകി നതാഷ. തപ്‌സിയോട് അകലം പാലിക്കാന്‍ നതാഷ വരുണിനോട് ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍.
വരുണിന്റെ ഏറ്റവും പുതിയ ചിത്രമായ ആക്ഷന്‍ ത്രില്ലര്‍ ജുഡ്‌വാ ടുവിന്റെ ചിത്രീകരണത്തിനിടയിലെടുത്ത ചിത്രമാണ് വരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം 'ഫയര്‍ക്രാക്കര്‍' എന്ന് വരുണ്‍ തപ്‌സിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതാണ് നതാഷയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജുഡ്വാ ടുവിന്റെ പ്രൊമോഷന്റെ ഭാഗമായി ത്പ്‌സിയും വരുണും ഇപ്പോള്‍ ഒന്നിച്ചാണ്.
വരുണിന്റെ അച്ഛന്‍ ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വരുണിന്റെ നായികമാരായി എത്തുന്നത് ജാക്വിലിന്‍ ഫെര്‍ണാണ്ടസും തപ്‌സിയുമാണ്. ഇരുവരുടേയും ഗ്ലാമര്‍ പ്രകടനങ്ങള്‍ കൊണ്ട് ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.
സല്‍മാന്‍ഖാന്‍ ഇരട്ടവേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ജുഡ്‌വയുടെ റീമേക്കാണ് ചിത്രം. 1997-ലാണ് ജുഡ്‌വ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 29-നാണ് ജുഡ്‌വ തിയേറ്ററുകളിലെത്തുന്നത്.