പ്രിയതാരങ്ങളോടുള്ള ആരാധനമൂത്ത് മക്കള്‍ക്ക് അവരുടെ പേര് കൊടുക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍, ഇക്കാര്യം കേട്ടറിഞ്ഞ താരം അവരെ തപ്പിപ്പിടിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഉണ്ണി മുകുന്ദന്‍ ചെയ്തത് അതാണ്. തന്റെ പേരുള്ള കൊച്ചു ആരാധകനെ നേരിട്ട് കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം..
രാവിലെ ഗുരുവായൂരില്‍ വച്ച് ഈ കൊച്ചു കുസൃതിയെ കണ്ടുമുട്ടാന്‍ ഭാഗ്യം കിട്ടി. ഉണ്ണി മുകുന്ദനെന്നാണ് ഇവന്റെ പേര്. തന്റെ പേരിനെക്കുറിച്ചോര്‍ത്ത് ഇവന്‍ സന്തോഷിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്.. മികച്ച ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഈ കൂടിക്കാഴ്ച എനിക്ക് ഒരു ഉത്തേജനമാണ്..കുഞ്ഞ് ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഉണ്ണി കുറിച്ചു.
ഉണ്ണിയുടെ കടുത്ത ആരാധകനായ ഗുരുവായൂര്‍ സ്വദേശി സുനിലിന്റെ മകനാണ് ഈ കുഞ്ഞു ഉണ്ണി മുകുന്ദന്‍...രണ്ടു വര്‍ഷം മുന്‍പ് ഈ ആരാധനയെ കുറിച്ച് കേട്ടറിഞ്ഞ ഉണ്ണി സുനിലിന്റെ നമ്പര്‍ തേടിപ്പിടിക്കുകയും വിളിച്ചു എന്നെങ്കിലും നേരില്‍ കാണാമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ സന്തോഷം മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അവാര്‍ഡുകളെക്കാള്‍ വലിയ അംഗീകാരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത് വലിയ ഉത്തരവാദിത്തമാണ് എനിക്ക് നല്‍കിയിരിക്കുന്നത്. ഇനി ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഈ കുഞ്ഞിനെ കൂടി ബാധിക്കുന്ന തരത്തിലായിരിക്കും. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ വളര്‍ന്നു വരുന്ന മോനെയും ചിലപ്പോള്‍ ബാധിച്ചേക്കും. അതുകൊണ്ടു തന്നെ നല്ല കാര്യങ്ങള്‍ ചെയ്തും നന്മകള്‍ പ്രവര്‍ത്തിച്ചും നല്ല കുറെ വിജയങ്ങള്‍ സ്വന്തമാക്കിയും മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നാളെ ആ കുഞ്ഞ് അച്ഛനെന്തിനാ ഇയാളുടെ പേരെനിക്കിട്ടത് എന്ന് ചോദിക്കാന്‍ ഇടവരാത്ത രീതിയില്‍ നല്ല കാര്യങ്ങള്‍ ചെയ്യണം. ഇനി ഞാന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ആ ഉണ്ണി മുകുന്ദനും കൂടി വേണ്ടിയായിരിക്കും. ഒരു പേര് വഴി എങ്കിലും ജീവിതകാലം മുതല്‍ ആ കുടുംബത്തില്‍ എന്റെ സാന്നിധ്യം ഉണ്ടാകും അതൊക്കെ വലിയ കാര്യമല്ലേ. ഗുരുവായൂരില്‍ പോകുമ്പോ ആ മോനെ കാണണമെന്നുണ്ട്.
ഉണ്ണി അന്ന് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
Content Highlights : Unni Mukundan Met Little Unni Mukundan Fan Moment