യുവനടന്‍ സണ്ണി വെയ്‌ന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ആരാധകര്‍ക്കതൊരു അപ്രതീക്ഷിത വാര്‍ത്തയായിരുന്നു. കാരണം താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം സണ്ണി പുറത്ത് വിട്ടിരുന്നില്ല.
സണ്ണി വിവാഹിതനായെന്നറിഞ്ഞ നിരാശയായിലാണ് ആരാധികമാര്‍. അങ്ങനെ 'ഹൃദയം തകര്‍ന്ന' ഒരു ആരാധികയുടെ പോസ്റ്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സണ്ണി ചെയ്തപോലെ ഉണ്ണി മുകുന്ദന്‍ പെട്ടന്നൊരു ദിവസം കല്യാണം കഴിച്ചാല്‍ അഞ്ച് തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയുമെന്നാണ് ആരാധിക പറയുന്നത്. ആരാധികയുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉണ്ണി മുകുന്ദന്‍ ഇങ്ങനെ കുറിച്ചു.
'ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. 'ലൈന്‍' എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല. പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്? അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? ??'
Content Highlights: Unni Mukundan fitting reply to fan girl after sunny wayne wedding with renjini, goes viral