ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയ ജാവ മോട്ടോര്‍ബൈക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കിയെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ താന്‍ പുതിയതായി വാങ്ങിയ ബൈക്ക് ആദ്യമായി ഓടിച്ചതാരെന്ന് വെളിപ്പെടുത്തുകയാണ് താരം ഫെയ്‌സ്ബുക്കിലൂടെ.
നടന്‍ മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ട്രോള്‍ രൂപത്തിലാക്കി പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. പുതിയ ജാവ ബൈക്കില്‍ ഇരിക്കുന്ന തന്റെ ചിത്രവും ഒപ്പം വാഹനപ്രേമിയായ മമ്മൂട്ടി അതേ ബൈക്കിലിരിക്കുന്ന ചിത്രവും ചേര്‍ത്താണ് ട്രോള്‍. നമ്മള്‍ പുതിയ ഒരു ബൈക്ക് വാങ്ങിയാല്‍ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കുമെന്ന തലക്കെട്ടോടെയുള്ള ട്രോള്‍ വാഹനപ്രേമികളായ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോഷൂട്ടിലെ മറ്റു ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്ക് തൃശ്ശൂര്‍ ഷോറൂമില്‍നിന്നാണ് ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കിയത്. 1.64 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ജാവ മോട്ടോര്‍സൈക്കിള്‍സിന്റെ മെറൂണ്‍ നിറത്തിലുള്ള ജാവ മോഡലാണ് താരം വാങ്ങിയത്.
Content Highlights : Unni Mukundan bought new Java bike, Mammooty test drive, Unni Mukundan Mammooty photoshoot