ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ലുക്ക് വലിയ തരംഗമാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്. പുതിയ ലുക്കിലുള്ള ഫോട്ടോകള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മുടി വെട്ടി, താടി ട്രിം ചെയ്ത് പുതിയ ഗെറ്റപ്പിലുള്ള ഫോട്ടോകള്‍ ആരാധകര്‍ക്കിടയില്‍ വലിയ രാതിയില്‍ പ്രചരിച്ചു.
അതില്‍ ചില ഫോട്ടോകളില്‍ ടൊവിനോ അണിഞ്ഞിരിക്കുന്ന പുതിയ കൂളിങ് ഗ്ലാസും ആരാധകരുടെ കണ്ണില്‍പെട്ടു. ആകാംക്ഷ മൂത്ത ഒരു ആരാധകന്‍ ഇഷ്ടതാരത്തോട് ഗ്ലാസ് തനിക്ക് നല്‍കുമോയെന്ന് ആവശ്യപ്പെട്ടിരുന്നു.
'ഇങ്ങള്‍ കണ്ണട തര്വോ..' ആരാധകന്‍ ചോദിച്ചു. ഉടനെ വന്നു, ടൊവിനോയുടെ മറുപടി. 'ശൂ.. ശൂ.. ആള് മാറി..' ഉണ്ണി മുകുന്ദനെ ട്രോളിയതാണ് ടൊവിനോ എന്നാണ് ആരാധകര്‍ പറയുന്നത്. കുറച്ചു നാള്‍ മുമ്പ് നടന്‍ ഉണ്ണി മുകുന്ദനോട് താരം ധരിച്ചിരുന്ന കൂളിങ് ഗ്ലാസ് ആവശ്യപ്പെട്ടുകൊണ്ട് ഒരു ഫാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ചെയ്തിരുന്നു. ആരാധകനെ ഞെട്ടിച്ചു കൊണ്ട് അയാളില്‍ നിന്നും പേരും മേല്‍വിലാസവും വാങ്ങി ഉണ്ണി മുകുന്ദന്‍ ഗ്ലാസ് വീട്ടിലെത്തിച്ചുകൊടുത്തിരുന്നു.
എന്നാലും ആ ഗ്ലാസ് ഒന്നു കൊടുക്കായിരുന്നു എന്നും ടൊവിനോയോട് ആരാധകര്‍ പറയുന്നുണ്ട്.
Content Highlights : Tovino Thomas instagram photo, Unni Mukundan