അങ്ങനെ 25 വര്‍ഷത്തിനുശേഷം ദുര്‍ഗാഷ്ടമി ദിനത്തില്‍ നകുലനും ഗംഗയും ഒന്നിച്ചു


1 min read
Read later
Print
Share

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ കന്നി സംവിധാന സംരംഭത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് സുരേഷ് ഗോപിയും ശോഭനയും. ഇരുവരും ഒന്നിച്ച മണിച്ചിത്രത്താഴ് മലയാളസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം താരജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. അതും മണിച്ചിത്രത്താഴിൽ പറഞ്ഞതുപോലെ ഒരു ദുർഗാഷ്ടമി ദിനത്തിൽ.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ കന്നി സംവിധാന സംരംഭമായ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

ഇപ്പോള്‍ ശോഭനയ്ക്കൊപ്പം പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'മണിച്ചിത്രത്താഴിന് പുറമേ സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ 'മകള്‍ക്ക്' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവില്‍ ഒരുമിച്ചെത്തിയത്.

അനൂപ് സത്യന്റെ ചിത്രത്തിന് പേര് നിര്‍ണയിച്ചിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മിക്കുന്നത്.

Content Highlights : Suresh Gopi shares selfie with shobana Anoop Sathyan Movie Dulquer Salmaan Kalyani Priyadarshan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram