മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് കലങ്ക്. കരണ്‍ ജോഹര്‍ നിര്‍മിച്ച് അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം വിചിത്രമായ ഒരു കാരണം കൊണ്ട് മുടങ്ങി. സെറ്റില്‍ അപ്രതീക്ഷിതമായി എത്തിയ രണ്ട് അതിഥികളാണ് ഷൂട്ടിങ് ഒരു ദിവസത്തേയ്ക്ക് മുടക്കിയത്.
സെറ്റില്‍ രണ്ട് പാമ്പുകള്‍ ഇണചേരുന്നത് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഒരു ദിവസത്തേയ്ക്ക് ഷൂട്ടിങ് നിര്‍ത്തിവച്ചത്. താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ചിത്രീകരണം നിര്‍ത്തിവച്ചതെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. ഇണചേര്‍ന്നുകൊണ്ടിരുന്ന പാമ്പുകളെ പിടിച്ച് സമീപത്തെ കാട്ടില്‍ കൊണ്ടുപോയി കളഞ്ഞതിനുശേഷമാണ് ഷൂട്ടിങ് പുനരാരംഭിച്ചത്.
വരുണ്‍ ധവാനും ആലിയ ഭട്ടുമാണ് പ്രധാന താരങ്ങള്‍. സോണാക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Content Highlights: SanjayDutt MadhuriDixit Kalank Varun Dhawan Alia Bhatt Bollywood Snakes Shooting