അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലേക്ക് ചേക്കേറുന്നത് ബോളിവുഡില്‍ പുതുമയുള്ള കാര്യമല്ല. ഇനിയിപ്പോള്‍ സിനിമയിലേക്കെത്തിയില്ലെങ്കില്‍ പോലും താരങ്ങളെപ്പോലെ തന്നെ താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ആരാധകര്‍ ഏറെയാണ്. സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാലയ്ക്കും ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃഷാലയാണ് ഇന്റര്‍നെറ്റിലെ താരം. സമൂഹമാധ്യമങ്ങളില്‍ തൃഷാല പങ്കുവച്ച ബിക്കിനി ചിത്രങ്ങള്‍ വൈറല്‍ ആയിരിക്കുകയാണ്.
ഇതോടെ തൃഷാലയുടെ ആരാധകരുടെ എണ്ണവും കൂടി. എന്നാല്‍ വിമര്‍ശനങ്ങളുമായി വേറെ ചിലര്‍ എത്തിയെങ്കിലും തൃഷാലയ്ക്ക് കട്ട സപ്പോര്‍ട്ടുമായി സഞ്ജയ് ദത്തിന്റെ മൂന്നാമത്തെ ഭാര്യ മാന്യത എത്തിയതോടെ വിമര്‍ശകര്‍ സ്ഥലം വിട്ടു.
സഞ്ജയ് ദത്തിന് ആദ്യ ഭാര്യ റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല. ബ്രെയിന്‍ ട്യൂമര്‍ വന്ന് റിച്ച മരിച്ച് രണ്ടു വര്‍ഷത്തിന് ശേഷം സഞ്ജയ് ദത്ത് മോഡലായ റിയ പിള്ളയെ വിവാഹം കഴിച്ചു. എന്നാല്‍ ഏറെ വൈകാതെ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീടാണ് സഞ്ജയ് മാന്യതയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തതില്‍ രണ്ടു മക്കളുണ്ട്. മാന്യതയുമായും മക്കളുമായും നല്ല ബന്ധമാണ് തൃഷാല പുലര്‍ത്തുന്നത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന തൃഷാലയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.
Content highlights: sanjay dutt daughter trishala dutt bikkini pictures viral sanjay wife manyatha supports trishala