സല്‍മാന്‍ ഖാന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഭാരത് എന്ന സിനിമയില്‍ നിന്ന് നടി പ്രിയങ്ക ചോപ്ര പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. അമേരിക്കന്‍ ഗായകന്‍ നിക് ജോനാസുമായുള്ള വിവാഹം നിശ്ചയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രിയങ്കയുടെ പിന്‍മാറ്റം. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ അഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് പ്രിയങ്ക സംവിധായകനോട് കാര്യം തുറന്ന് പറയുന്നത്. പിന്നീട് കത്രീന കൈഫ് പ്രിയങ്കയ്ക്ക് പകരമായെത്തി.
പ്രിയങ്ക ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് സല്‍മാന്‍ ഒട്ടും പിടിച്ചിട്ടില്ല. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളില്‍ പ്രിയങ്കയെ കുറ്റപ്പെടുത്തി സംസാരിക്കുകയാണ് സല്‍മാന്‍.
സംവിധായകന്‍ അലി അബ്ബാസ് സഫറിനോട് ഞാന്‍ ആദ്യമേ കത്രീനയുടെ പേര് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ നായികയ്ക്ക് ഇന്ത്യന്‍ മുഖച്ഛായ വേണമെന്ന് പറഞ്ഞ് അദ്ദേഹമാണ് പ്രിയങ്കയുടെ പേര് നിര്‍ദ്ദേശിക്കുന്നത്. 20 കൊല്ലമായി കത്രീന ഇന്ത്യയില്‍ ജീവിക്കുന്നു. എന്തുകൊണ്ട് അവരെ നായികയാക്കി കൂടാ എന്ന് ഞാന്‍ ചോദിച്ചു. ഒടുവില്‍ പ്രിയങ്കയില്‍ തന്നെ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.
അതിനിടെയിലാണ് നികിന്റെ കഥ നടക്കുന്നത്. ഷൂട്ടിങ് തുടങ്ങാന്‍ വെറും അഞ്ച് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പ്രിയങ്ക വിവാഹ കാര്യം ഞങ്ങളോട് തുറന്ന് പറയുന്നത്. ''വിവാഹം കഴിച്ചോളൂ, എന്നിരുന്നാലും മൂന്നോ നാലോ ദിവസം ചിത്രീകരണത്തിന് വേണ്ടി മാറ്റി വച്ചു കൂടെയെന്ന്'' ഞാന്‍ പ്രിയങ്കയോട് ചോദിച്ചു. അപ്പോഴാണ് പറയുന്നത് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന്. അത് ഞങ്ങളെ പ്രതിസന്ധിയിലാക്കി.
ഒടുവില്‍ ഞാന്‍ നേരത്തേ നിര്‍ദ്ദേശിച്ചത് പോലെ തന്നെ കത്രീനയെ കാസ്റ്റ് ചെയ്തു. കത്രീനയ്ക്കാണ് എന്തുകൊണ്ടും ആ കഥാപാത്രം ചെയ്യാനുള്ള അര്‍ഹതയുള്ളത്. പ്രിയങ്കയുടെ പിന്‍മാറ്റം ഭാഗ്യമായി കരുതുന്നു- സല്‍മാന്‍ പറഞ്ഞു.
Content Highlights: Salman Khan, priyanka chopra, Bharat movie controversy, katrina kaif, priyanka- nick jonas wedding