ഒന്നും നോക്കാതെയുള്ള പ്രതികരണങ്ങള്‍ കൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ സ്ഥിരം ട്രോളുകള്‍ക്ക് ഇരയാകുന്ന വ്യക്തിയാണ് ഋഷി കപൂര്‍. അന്തരിച്ച നടി ശ്രീദേവിയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഋഷി കപൂര്‍ ഇത്തവണ ട്രോളന്മാര്‍ക്ക് വിരുന്നൊരുക്കിയിരിക്കുന്നത്. ചിത്രമായിരുന്നില്ല വില്ലന്‍ മറിച്ച് അതിന് അദ്ദേഹം നല്‍കിയ ക്യാപ്ഷനാണ് ചര്‍ച്ചയായത്.
90കളിലെ ബോളിവുഡിന്റെ പ്രിയ ജോഡികളായിരുന്നു ഋഷി കപൂറും ശ്രീദേവിയും. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീദേവിയുമൊന്നിച്ചുള്ള പഴയ ഒരു ചിത്രം ഋഷി കപൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് 'ഏത് സിനിമയാണ് ഇത്? എന്റെ കൂടെയുള്ള നടിയെയും എനിക്ക് തിരിച്ചറിയാനാകുന്നില്ല' എന്ന അടിക്കുറിപ്പോടെയായാണ്.
ഋഷിയുടെ ഈ ട്വീറ്റ് ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ ഋഷിക്ക് ട്രോളുകളുടെ പെരുമഴയാണ്. ശ്രീദേവിയെ തങ്ങള്‍ക്ക് മനസിലായി എന്നാല്‍ കൂടെയുള്ള നടനെയാണ് മനസിലാകാത്തതെന്നാണ് ആരാധകര്‍ നല്‍കുന്ന കമന്റ്.
Content Highlights : Rishi Kapoor gets trolled couldn't recognize Sridevi rishi kapoor sridevi
Share this Article
Related Topics