ലോകം മുഴുവനും ആരാധകരുള്ള ടെലിവിഷന്‍ അവതാരകയും സൂപ്പര്‍ മോഡലുമായ കിം കര്‍ദഷ്യാന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് ഋഷി കപൂര്‍. കര്‍ദഷ്യാന്റെ വസ്ത്രധാരണത്തെ സവാള നിറച്ചിരിക്കുന്ന ചാക്കിനോടാണ് ഋഷി കപൂര്‍ ഉപമിച്ചിരിക്കുന്നത്.
കര്‍ദഷ്യാന്റെയും, സവാള ചാക്കിന്റെയും ഫോട്ടോകള്‍ ഒരുമിച്ച് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രചോദനം എവിടെ നിന്നു വേണമെങ്കിലും വരാം എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം എഴുതിയ അടിക്കുറിപ്പ്.
ഋഷി കപൂറിന്റെ തമാശ ചിലരെ ചൊടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും പരിധി കടക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
എന്നാല്‍, ട്വിറ്റര്‍ താന്‍ തമാശയായാണ് ഉപയോഗിക്കുന്നതെന്നും തന്റെ തമാശ ഇഷ്ടപ്പെടാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്തു പോകാന്‍ അവകാശമുണ്ടെന്നുമാണ് ഋഷി കപൂറിന്റെ നിലപാട്.
Share this Article