ട്വിറ്ററിലൂടെ ആരാധകരുമായി സ്ഥിരമായി സംവദിക്കുന്ന നടനാണ് ഋഷി കപൂര്‍. എന്നാല്‍ മറ്റു താരങ്ങളെപ്പോലെ സൗഹൃദപരമല്ല ഋഷിയുടെ ഇടപെടലുകള്‍. താരത്തിന്റെ അഭിപ്രായ പ്രകടനങ്ങളും മറുപടികളും സൃഷ്ടിക്കുന്ന വിവാദങ്ങളും ചില്ലറയല്ല.
തന്നെ പരിഹസിച്ച ഒരു സ്ത്രീയെ തെറി വിളിച്ചാണ് ഋഷി പുത്തന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ശിവാനി ചൗഹാന്‍ എന്ന യൂസറിനെയാണ് ഋഷി അതിരൂക്ഷമായ ഭാഷയില്‍ ചീത്ത വിളിച്ചത്. അതും ട്വിറ്ററിലെ ഡയറക്റ്റ് മെസ്സേജിലൂടെ. അതിന് പിന്നാലെ ഋഷി കപൂർ ശിവാനിയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ചീത്തവിളിയുടെ സ്‌ക്രീന്‍ ഷോട്ട് അതി വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഋഷിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നു. വിമര്‍ശിക്കുന്നവരെ തെറിവിളിക്കുന്ന ഋഷി ഏത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സ്ത്രീകളെ അപമാനിക്കുന്ന ഈ നടന്‍ ഇന്ത്യന്‍ സിനിമയ്ക്ക് അപമാനമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ ഋഷിയും വിശദീകരണവുമായി രംഗത്തെത്തി. ഞാന്‍ സന്യാസിയല്ല, നിങ്ങളുടെ അതേ ഭാഷയില്‍ ഞാനും മറുപടി നല്‍കും. പരാതി പറയേണ്ട. ഉരുളക്ക് ഉപ്പേരി കൊടുത്തിരിക്കും- ഋഷി ട്വിറ്ററില്‍ കുറിച്ചു.
Share this Article
Related Topics