സ്ക്രീനിൽ മാത്രമല്ല, തിളങ്ങാൻ ഒരവസരം കിട്ടിയാൽ എവിടെയും വെട്ടിത്തിളങ്ങും ബോളിവുഡ് താരങ്ങൾ. ലണ്ടനിലെ ഒരു വിവാഹസത്കാരം അങ്ങിനെ ഒരു സ്റ്റാർ ഷോ തന്നെയാക്കി മാറ്റി ബോളിവുഡിന്റെ സ്വന്തം താരനിര.
പ്രമുഖ ബിസിനസുകാരൻ അനീൽ മുസ്സാറത്തിൻ്റെ മകളുടെ വിവാഹ സത്കാരത്തിനാണ് താരങ്ങളുടെ വൻനിര അണിനിരന്നത്.
കരൺ ജോഹര്‍, ഹൃത്വിക് റോഷൻ, റൺവീര്‍ സിംഗ്, സോനം കപൂര്‍, അനിൽ കപൂര്‍, സുനിൽ ഷെട്ടി തുടങ്ങിയവരാണ് ബോളിവുഡിന്റെ പ്രതിനിധികളായി അനീൽ മുസ്സാറത്തിൻ്റെ മകൾ അനൂഷ മുസ്സാറത്തിൻ്റെയും എഡ്മഡ് കിസ്നീറിൻ്റെയും വിവാഹത്തിനെത്തിത്.
നാൽപത് ലക്ഷം ഡോളറാണ് വിവാഹ സൽക്കാത്തിനായി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. ലണ്ടനിലെ ഡോര്‍ചെസ്റ്റര്‍ ഹോട്ടലിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ബോളിവുഡ് താരങ്ങൾക്ക് പുറമേ പാകിസ്താനിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. പാകിസ്താനിൽ വേരുകളുള്ള ലണ്ടൻ ബിസിനസ് പ്രമുഖനാണ് അനീൽ മുസ്സാറത്ത്.
വിവാഹസത്ക്കാര വേദിയിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വൻ പ്രചാരമാണ് ഇൻസ്റ്റഗ്രാമിൽ.
ചിത്രങ്ങൾ കാണാം.