രണ്‍വീര്‍ സിംഗിന് ഇപ്പോള്‍ അനില്‍ കപൂറിന്റെ ബാധ കയറിയിരിക്കുകയാണ്. കണ്ടെത്തല്‍ മറ്റാരുടെതുമല്ല, സംവിധായകന്‍ ആദിത്യ റോയ് ചോപ്രയുടേതാണ്.
റണ്‍വീറിന്റെ ഏറ്റവും പുതിയ ചിത്രമായ ബേഫിക്ക്‌റേയുടെ ചിത്രീകരണം പാരീസില്‍ പുരോഗമിക്കുന്നതിനിടയിലാണ് സംവിധായകന്‍ ആദിത്യ റോയ് ചോപ്ര ഒരു കാര്യം ശ്രദ്ധിക്കുന്നത് രണ്‍വീര്‍ എവിടെയൊക്കെയോ അനില്‍ കപൂറിനെ അന്ധമായി അനുകരിക്കുന്നു.
ഇതെപ്പറ്റി ആദിത്യ റോയ് അപ്പോള്‍ തന്നെ രണ്‍വീറിനോട് സംസാരിക്കുകയും അനില്‍ കപൂറിനെ വിട്ട് രണ്‍വീര്‍ തന്നെയായി മാറാൻ ആവശ്യപ്പെടുകയും ചെയ്തു. ദില്‍ ധട്കനേ ദോ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിനു ശേഷമാണ് അനില്‍ കപൂറിന്റെ ഭാവങ്ങളും ശരീരഭാഷയും രണ്‍വീറിനെ അമിതമായി സ്വാധീനിക്കാന്‍ തുടങ്ങുന്നത്.
അനില്‍ കപൂര്‍ അവതരിപ്പിക്കുന്ന ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ രണ്‍വീര്‍ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം എന്നെ എപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു-രണ്‍വീര്‍ പറയുന്നു.
Share this Article
Related Topics