വിവാദങ്ങളിലൂടെ വാര്‍ത്തകളിൽ ഇടംപിടിക്കുന്ന രാഖി സാവന്ത് വിവാഹത്തിനൊരുങ്ങുകയാണ്. കോമഡി-വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍.
നഗ്നരായി വിവാഹം കഴിക്കുമെന്നാണ് രാഖിയുടെ പുതിയ പ്രഖ്യാപനം. ബോളിവുഡിലെ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പരമാവധി ചെലവു ചുരുക്കുമെന്നും രാഖി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
ഇത് കൂടാതെ മനീഷ് മല്‍ഹോത്ര രൂപകല്‍പന ചെയ്ത വസ്ത്രം ധരിച്ചുനില്‍ക്കുന്ന ദീപിക പദുക്കോണിനെയും രണ്‍വീര്‍ സിംഗിനെയും പരിഹസിച്ച് രാഖി രംഗത്തുവന്നിട്ടുണ്ട്. ദീപികയുടെയും രണ്‍വീറിന്റെയും ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് രാഖി നവദമ്പതികളെ കളിയാക്കിയിരിക്കുന്നത്.
ലോസ് ആഞ്ജലീസില്‍ വച്ച് ഡിസംബര്‍ 31-നാണ് വിവാഹമെന്ന് രാഖി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ക്ഷണക്കത്തില്‍ വ്യക്തമാക്കിയിരുന്നു.
തങ്ങള്‍ വെര്‍ജിനാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയെന്ന് പറഞ്ഞ് ദീപക് സാമൂഹിക മാധ്യമങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പങ്കുവച്ചതിനെ തുടര്‍ന്ന് ഇരുവരും കണക്കറ്റ് പരിഹാസം ഏറ്റുവാങ്ങിയിരുന്നു. വിവാഹത്തിന് മുന്‍പ് താനും രാഖിയും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വെര്‍ജിനാണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചത്.
Content Highlights: Rakhi Sawanth to get married to Deepak kalal Rakhi nude marriage deepveer manish malhothra