ബോളിവുഡിലെ ഡ്രാമാ ക്വീനാണ് രാഖി സാവന്ത്. വിവാദങ്ങളുണ്ടാക്കിയാണ് താരം വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. നടിയുടെ വിവാഹവും അത്തരത്തില്‍ വിവാദമായ ഒന്നായിരുന്നു. കൊമേഡിയന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്ന രാഖി പിന്നീടതില്‍ നിന്ന് പിന്മാറിയതും രാഖിക്കെതിരേ ദീപക് രംഗത്തുവന്നതും വാര്‍ത്തയായിരുന്നു. ദീപകിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും അതിനാലാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതെന്നുമാണ് രാഖി ഇതേക്കുറിച്ച് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് താന്‍ വിവാഹിതയായി എന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രവാസി വ്യവസായി റിതേഷാണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി പറഞ്ഞു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്തുവിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു.
ഇപ്പോള്‍ തന്റെ ഭര്‍ത്താവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് താരം. ഒന്‍പത് യുവാക്കളുടെ ചിത്രങ്ങള്‍ നല്‍കി അതില്‍ നിന്ന് തന്റെ ഭര്‍ത്താവിനെ കണ്ടെത്താനാണ് രാഖി ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ടാസ്‌ക്.
എന്നാല്‍ ഇതെല്ലാം പബ്ലിസിറ്റിക്കായുള്ള രാഖിയുടെ അടവാണെന്നും ഇവരെ വിശ്വസിക്കേണ്ടതില്ലെന്നുമാണ് രാഖി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെയുള്ള വിമര്‍ശനം.
Content Highlights : rakhi Sawant shares pictures of her Husband