ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്ന് ബോളിവുഡിലെ ഡ്രാമ ക്വീന്‍ രാഖി സാവന്ത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് രാഖിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവ് രിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും തനിക്കത് സഹിക്കാന്‍ കഴിയുന്നില്ലെന്നും രാഖി വ്യക്തമാക്കുന്നു.
''നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ''- രാഖി പറയുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായ വിവരം രാഖി പുറത്ത് വിട്ടത്. പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി പറഞ്ഞു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു.
കൊമേഡിയന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്നാണ് നേരത്തേ രാഖി പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് രാഖി അറിയിച്ചു. ദീപകിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും രാഖി പറഞ്ഞു.
രാഖിയുടെ വിവാഹ വാര്‍ത്തയും കരച്ചിലുമെല്ലാം നാടകമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. വിവാദം സൃഷ്ടിച്ച് വാര്‍ത്തകളിലിടം നേടുന്നത് രാഖിയുടെ സ്ഥിരം പരിപാടിയാണെന്നും വിമര്‍ശകര്‍ പറയുന്നു.
Content Highlights:Rakhi Sawant says husband Ritesh ignoring her and crying