താനും ഭാവി വരനും ബിഗ് ബോസില്‍ പങ്കെടുക്കുന്നുവെന്ന് രാഖി; വിശ്വസമില്ലെന്ന് ആരാധകര്‍


1 min read
Read later
Print
Share

ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് സ്ഥിരീകരിച്ചില്ല.

ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത് വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത വലിയ തരംഗമാണ് സൃഷ്ടിച്ചത്. കൊമേഡിയനായ ദീപക് കലാലാണ് തന്റെ വരനെന്ന് രാഖി പറഞ്ഞിരുന്നു. പിന്നീട് വിവാഹം മുടങ്ങിയെന്നാണ് രാഖി പറഞ്ഞത്. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അതുകൂടാതെ അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ ഈ ലോകം വിട്ടുപോകുമെന്നും താന്‍ വിധവയാകുമെന്നും രാഖി പറഞ്ഞിരുന്നു.

രാഖിയുടെ വിചിത്രമായ വാദങ്ങളെ പരിഹസിച്ച്‌ ഒട്ടനവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഏതറ്റംവരെയും പോകുന്ന രാഖിക്ക് ഇതൊന്നും പുത്തരിയല്ല. ഇപ്പോള്‍ രാഖി പറയുന്നത് താനും ദീപക് കലാലും ബിഗ് ബോസ് സീസണ്‍ 13 ല്‍ പങ്കെടുക്കാന്‍ പോകുന്നു എന്നാണ്. ദീപകിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് രാഖിയുടെ വെളിപ്പെടുത്തല്‍. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയും ദീപകിനെയും ഷോയിലേക്ക് ക്ഷണിച്ചുവെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നും രാഖി പറഞ്ഞു.

എന്നാല്‍ ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് സ്ഥിരീകരിച്ചില്ല. ഇത് രാഖിയുടെ പുതിയ നാടകമാണെന്ന് ആരാധകര്‍ പറയുന്നു. ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാന് നന്ദി പറഞ്ഞാണ് രാഖിയുടെ പോസ്റ്റ്. പറയുന്ന കാര്യങ്ങള്‍ പിന്നീട് മാറ്റി പറയുന്ന വ്യക്തിയായതിനാല്‍ രാഖിയെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് ആരാധകപക്ഷം. രാഖിയും ദീപകും ബോഗ് ബോസില്‍ വരുമോ? കാത്തിരുന്ന് കാണാം.

Content HIghlights: Rakhi Sawant, Deepak Kalal to enter Salman Khan's show big boss 13, claims actress

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram