ദീപക് കലാലിനെ മര്‍ദിച്ച് രാഖി സാവന്തിന്റെ സഹോദരന്റെ ഭാര്യ; വൈറല്‍ വീഡിയോ


1 min read
Read later
Print
Share

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു.

ബോളിവുഡിലെ വിവാദനായിക രാഖി സാവന്തിന്റെ മുന്‍ കാമുകനും കൊമേഡിയനുമായ ദീപക് കലാലിനെ മര്‍ദിച്ച് രാഖിയുടെ സഹോദരന്റെ ഭാര്യ. ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം. രാഖിയ്ക്കും തന്റെ ഭര്‍ത്താവിനുമെതിരേ മോശം പരാമര്‍ശം നടത്തിയതിന് മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം. ദീപകിന്റെ മുടിയില്‍ പിടിച്ച് വലിക്കുകയും, ചെവിയില്‍ നുള്ളുകയും ചെയ്തതിന് ശേഷം മുഖത്ത് അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. രാഖിയുടെ ഭര്‍ത്താവ് റിതേഷ് ആണ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ രാഖിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. പിന്നീട് നിക്കം ചെയ്തു.

രാഖി സാവന്ത് താന്‍ വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വിട്ടത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ ദീപക് കലാല്‍ രംഗത്ത് വരികയും ചെയ്തു.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു.

ദീപക് കലാലിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് രാഖി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് രാഖി അറിയിച്ചു. ദീപകിന് എന്തോ ഗുരുതരരോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും രാഖി പറഞ്ഞു. ഇതെല്ലാം രാഖിയുടെ നാടകമാണെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlights: Rakhi Sawant’s Sister-in-Law Slaps Deepak Kalal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram