തനുശ്രീ ദത്തക്കെതിരേ ആരോപണങ്ങളുമായി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ വ്യത്യസ്തമായൊരു പ്രതിഷേധവുമായി വാര്‍ത്തകളിലിടം പിടിച്ച് ബോളിവുഡ് താരം രാഖി സാവന്ത്. പെണ്‍കുട്ടികളെ ബലാത്സംഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്വകാര്യ ഭാഗങ്ങളില്‍ പൂട്ടിട്ട് പൂട്ടിയാല്‍ മതിയെന്നാണ് രാഖിയുടെ കണ്ടു പിടുത്തം. തന്നിലെ ശാസ്ത്രജ്ഞയുടെ പുതിയ കണ്ടുപിടുത്തമാണിതെന്ന് അവകാശപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണിവര്‍.
രാഖിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്ന സാഹചര്യത്തില്‍ അവരെ പരിഹസിക്കുന്നതാണ് രാഖിയുടെ പുതിയ നീക്കമെന്നും വിമര്‍ശനമുയരുന്നു. വിവാദങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രം സംസാരിക്കുന്ന രാഖിയെ എല്ലാവരും അവഗണിക്കണമെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.
ബോളിവുഡ് നടന്‍ നാനാ പടേക്കറിന്റെ പേര് പറഞ്ഞ് രംഗത്ത് വന്ന തനുശ്രീയെ കടന്നാക്രമിച്ചാണ് രാഖി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളിലിടം നേടിയത്. ഹോണ്‍ ഒക്കെ പ്ലീസ് എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് നേരെ നാനാ പടേക്കര്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നായിരുന്നു തനുശ്രീയുടെ ആരോപണം. അന്ന് സിനിമാ സെറ്റില്‍ നിന്ന് തനുശ്രീ ഇറങ്ങിപ്പോയി. പിന്നീട് ഗുണ്ടാ സംഘം തനുശ്രീക്ക് നേരെ ആക്രമണം നടത്തി. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
തനുശ്രീക്ക് പകരം രാഖിയാണ് ഗാനരംഗത്തില്‍ അഭിനയിച്ചത്. താന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ രാഖി തന്നെ അപമാനിച്ചുവെന്നും തനുശ്രീ ആരോപിച്ചു. തുടര്‍ന്ന് രാഖിയും തനുശ്രീയും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. രാഖിക്കെതിരേ തനുശ്രീ മാനനഷ്ടക്കേസ് നല്‍കി.
തനുശ്രീക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചാണ് രാഖി അടുത്ത നീക്കം നടത്തിയത്. തനുശ്രീ സ്വവര്‍ഗാനുരാഗിയാണെന്നും പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ അവര്‍ സ്പര്‍ശിച്ചുവെന്നും രാഖി ആരോപിച്ചു. താനുമായുള്ള സൗഹൃദം തനുശ്രീ മുതലെടുക്കുകയായിരുന്നുവെന്നും പലതവണ തന്നെ ബലാത്സംഗം ചെയ്തതായും രാഖി പറഞ്ഞു. രാഖി നാടകം കളിക്കുകയാണെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.