വിവാദങ്ങളുടെ കളിത്തോഴിയാണ് ബോളിവുഡ് താരം രാഖി സാവന്ത്. സിനിമയില്‍ കാര്യമായ തിരക്കൊന്നുമില്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് രാഖി. താൻ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാകുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞാണ് രാഖി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
മുംബൈയിലെ ഒരു സ്വകാര്യ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഖിയുടെ പരാമര്‍ശം. സ്തന വലിപ്പം വര്‍ധിപ്പിക്കുന്നതിന് വേണ്ടി തുടര്‍ച്ചയായി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാവുന്നതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് രാഖിയുടെ തുറന്നുപറച്ചിൽ.
ഞാന്‍ സ്തനവലിപ്പം വര്‍ധിപ്പിക്കാന്‍ സര്‍ജറി ചെയ്തിട്ടുണ്ട്. അതിലിപ്പോള്‍ എന്താണിത്ര വലിയ കാര്യം. ബോളിവുഡ് താരങ്ങളുടെ ശരീരത്തില്‍ നിന്ന് നിങ്ങള്‍ പ്ലാസ്റ്റിക് ശേഖരിച്ചാല്‍ നിങ്ങള്‍ക്ക് മൂന്ന് ട്രക്കുകളെങ്കിലും നിറയ്ക്കാനാകും. ഞാന്‍ ഈ കാര്യം നിങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് സമ്മതിക്കുകയെങ്കിലും ചെയ്യുന്നുണ്ട്. -രാഖി പറയുന്നു.
പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടതുമായി സംബന്ധിച്ച മറ്റൊരു ചോദ്യത്തിനും രാഖി മറുപടി നല്‍കി. പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രവൃത്തിയാണ് രാഖി ചെയ്തതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തിയിരുന്നു.
താന്‍ തെറ്റായൊന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ചതില്‍ അഭിമാനമുണ്ടെന്നും രാഖി കൂട്ടിച്ചേര്‍ത്തു.