യോഗ ചെയ്ത് സെലിബ്രിറ്റികള്‍; താരമായത് രാഖി സാവന്ത്


1 min read
Read later
Print
Share

ഹോട് ലുക്കിലുള്ള രാഖിയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കിടയില്‍ വൈറലായത് പെട്ടെന്നാണ്. ഇപ്പോള്‍ ഈ വസ്ത്രധാരണത്തിന്റെ പേരില്‍ രാഖിക്കെതിരേ ട്രോളുകളുടെ ആക്രമണമാണ്.

അന്താരാഷ്ട്ര യോഗാദിനമായിരുന്നു കഴിഞ്ഞു പോയത്. സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം തന്നെ യോഗാദിനാചരണത്തിന്റെ ഭാഗമായി തങ്ങളുടെ യോഗാഭ്യാസങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതില്‍ താരമായത് ബോളിവുഡ് നടി രാഖി സാവന്ത് ആണ്. മുംബൈയില്‍ നടന്ന യോഗദിനാചരണത്തില്‍ പങ്കെടുത്തുകൊണ്ടുള്ള രാഖിയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ

ചുവന്ന നിറത്തിലുള്ള മോണോക്കിനിയാണ് രാഖി യോഗ ചെയ്യാനായി തിരഞ്ഞെടുത്തത്.

ഹോട് ലുക്കിലുള്ള രാഖിയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കിടയില്‍ വൈറലായത് പെട്ടെന്നാണ്. ഇപ്പോള്‍ ഈ വസ്ത്രധാരണത്തിന്റെ പേരില്‍ രാഖിക്കെതിരേ ട്രോളുകളുടെ ആക്രമണമാണ്.

എന്നാല്‍ വിവാദങ്ങളുടെ പേരില്‍ താരമായ രാഖിക്ക് ട്രോളുകളൊന്നും പുത്തരിയല്ല. അതിനാല്‍ തന്നെ ഇവയോടൊന്നും താരം പ്രതികരിക്കാന്‍ പോയിട്ടില്ല. ഓരോ ദിവസവും യോഗ ചെയ്ത് തുടങ്ങണമെന്നും യോഗ മനസിനും ശരീരത്തിനും ഒരു പോലെ ഫലപ്രദമാണെന്നുമാണ് രാഖി പറയുന്നത്. യോഗ ചെയ്യുമ്പോള്‍ ആന്തരികഊര്‍ജം വീണ്ടെടുക്കാനാവുമെന്നും താരം പറയുന്നു

Content Highlights : Rakhi Sawant hot yoga pictures and videos goes viral rakhi sawant bollywood actress

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram