വിവാദങ്ങളുടെ കളിത്തോഴിയാണ് ബോളിവുഡ് നടി രാഖി സാവന്ത്. ഇപ്പോള്‍ സഹപ്രവര്‍ത്തകയായ സണ്ണി ലിയോണിനെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് താരം. തനിക്ക് പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും നിരന്തരമായി കോളുകള്‍ വരുന്നുണ്ടെന്നും അതിന് പിന്നില്‍ സണ്ണി ലിയോണ്‍ ആണെന്നുമാണ് രാഖിയുടെ ആരോപണം.
ഐ.ബി.ടി ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോസ് ആഞ്ജലീസിലുള്ള പോണ്‍ സിനിമാ മേഖലയില്‍ നിന്നും തന്റെ വിഡിയോയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ട് നിരന്തരം കോളുകളും സന്ദേശങ്ങളും വരുന്നുണ്ടെന്ന് രാഖി സാവന്ത് വെളിപ്പെടുത്തിയത്.
'സണ്ണി ലിയോണ്‍ ആണ് എന്റെ നമ്പര്‍ പോണ്‍ സിനിമാ മേഖലയ്ക്ക് നല്‍കിയത്. അവിടുന്നുള്ള ആളുകളുടെ കോളുകള്‍ എന്നെ തേടി വന്നുകൊണ്ടിരിക്കുകയാണ്. അവരെന്റെ വിഡിയോകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമാണ് ആവശ്യപ്പെടുന്നത്. എനിക്ക് നല്ലൊരു തുകയും വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, അത്തരം പ്രവര്‍ത്തിയില്‍ താല്പര്യമുള്ള ആളല്ല ഞാന്‍. അത്തരം ജോലി ചെയ്യാന്‍ എന്നെ കൊണ്ട് കഴിയില്ല. ഞാന്‍ വേണമെങ്കില്‍ മരിക്കാം എന്നാലും അത്തരമൊരു മേഖലയിലേക്ക് ഇറങ്ങിച്ചെല്ലില്ല. ഹൃദയം കൊണ്ട് ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്. എന്റെ നമ്പര്‍ എങ്ങനെയാണ് ലഭിച്ചതെന്ന് ചോദിച്ചപ്പോഴാണ് അവര്‍ സണ്ണി ലിയോണിന്റെ പേര് പറഞ്ഞത്."
സണ്ണി പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും വിളിക്കുകയും തന്നോട് അസൂയ ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തതായും രാഖി വെളിപ്പെടുത്തി.
'സണ്ണിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സമയത്ത് ഞാന്‍ ആശംസാ വീഡിയോ അയച്ചിരുന്നു. അപ്പോള്‍ എന്നെ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും അവള്‍ വിളിച്ചു. അവളോട് എനിക്ക് അസൂയ ഉണ്ടോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. ഞാനെന്തിന് അവളോട് അസൂയപ്പെടണം? ഞാന്‍ ബോളിവുഡില്‍ നല്ല രീതിയില്‍ തന്നെയാണ് ജോലി എടുക്കുന്നത്. ഞാനാണ് റീമിക്‌സ് എന്ന ട്രെന്‍ഡ് കൊണ്ടുവന്നത്. പ്രേക്ഷകര്‍ക്ക് കുടുംബത്തോടൊപ്പം എന്റെ ചിത്രങ്ങൾ കാണാം. എന്ത് തന്നെയായാലും ശരി പോണ്‍ മേഖലയില്‍ നിന്നുമുള്ള ആരും ഇനി എന്റെ പേരോ നമ്പറോ ദുരുപയോഗം ചെയ്യില്ലെന്ന് പ്രത്യാശിക്കുന്നു-രാഖി പറഞ്ഞു.
എന്നാല്‍ സണ്ണി ലിയോണോ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറോ ഈ ആരോപണങ്ങളോട് ഇതേ വരെ പ്രതികരിച്ചിട്ടില്ല.
Content Highlights : rakhi sawant against sunny leone accusing for giving her number to porn industruy