സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ അനുകരിച്ച് അദ്ദേഹത്തിന്റെ പേരക്കുട്ടി നില്‍ക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്. മുത്തച്ഛന്റെ സ്‌റ്റൈല്‍ അനുകരിച്ച് നില്‍ക്കുന്ന മകന്‍ വേദിന്റെ ഏറ്റവും പുതിയ ചിത്രം പങ്കു വെച്ചിരിക്കുന്നത് സൗന്ദര്യ രജനീകാന്ത് തന്നെയാണ്.
രജനീകാന്തിനെ താത്ത എന്നു വിളിക്കരുത് എന്നാണ് ആദ്യം കമന്റുമായെത്തിയ ആരാധകന്റെ പക്ഷം. കാലഭേദമൊന്നും അദ്ദേഹത്തെ ബാധിക്കില്ലെന്നും അദ്ദേഹത്തിന് പ്രായമേറുകയില്ലെന്നും എക്കാലത്തെയും സ്റ്റൈല്‍മന്നനും തലൈവയുമാണെന്നും ആരാധകര്‍ പറയുന്നു. ആരാധകര്‍ ഏറെ കൗതുകത്തോടെ ചിത്രമേറ്റെടുത്തപ്പോള്‍ ചിലര്‍ വിമര്‍ശനങ്ങളുമുന്നയിക്കുന്നുണ്ട്. കുട്ടി എന്തു ചെയ്താലും അതിനെ രജനിയുടെ സ്‌റ്റൈല്‍ ആക്കി മാറ്റുന്നതില്‍ രസമൊന്നുമില്ലെന്നും കമന്റുകളുണ്ട്.
Content Highlights : Rajanikanth grandson grandpa style photo, Soundarya Rajanikanth twitter