കാര്യം സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും അതിന്റെ യാതൊരു തലക്കനവും ഇല്ലാത്ത വ്യക്തിയാണ് രജനികാന്ത്. ആ സിംപ്ലിസിറ്റി തന്നെയാണ് രജനികാന്തിനെ ആരാധകരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നത്. തന്റെ ആരാധകരെ എന്നും ചേര്‍ത്ത് നിര്‍ത്താന്‍ രജനികാന്ത് ശ്രദ്ധിക്കാറുണ്ട്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം ഒരു ആരാധകന്‍ പങ്കുവച്ച രജനികാന്തിനൊപ്പമുള്ള ചിത്രം.
കഴിഞ്ഞ ദിവസം രജനികാന്ത് തൂത്തുക്കുടി സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നു. വീട്ടില്‍ നിന്നും കാറില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട രജനിയുടെ കാറിനെ ഒരു ആരാധകന്‍ പിന്തുടര്‍ന്നു. ഇത് കണ്ട രജനി വണ്ടി നിര്‍ത്തി അയാളോട് കാര്യം ആരായുകയും ചെയ്തു. 'തലൈവ ഒരു ഫോട്ടോ തലൈവ' എന്ന് പറഞ്ഞ ആരാധകനോട് 'തീര്‍ച്ചയായും ഡാ കണ്ണാ' എന്നായിരുന്നു രജനിയുടെ മറുപടി. മാത്രമല്ല രജനി ആരാധകന് വേണ്ടി പോസ് ചെയ്യുകയും ചെയ്തു.
ആരാധകന്‍ തന്നെയാണ് രജനിക്കൊപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്
ഇനി എനിക്ക് സമാധാനത്തോടെ മരിക്കാം...ഇന്ന് രാവിലെ ഞാന്‍ തലൈവരെ വീട് മുതല്‍ വിമാനത്താവളം വരെ പിന്തുടര്‍ന്നു..തലൈവര്‍ എന്നെ കണ്ടു കാര്‍ നിര്‍ത്തി എന്താണെന്ന് എന്നോട് ചോദിച്ചു 'തലൈവ ഒരു ഫോട്ടോ തലൈവ' എന്ന് ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം മറുപടി പറഞ്ഞു തീര്‍ച്ചയായും ഡാ കണ്ണാ
rajanikanth fan moment thalaivar rajanikanth posed for his fan