വിവാഹത്തിന് ശേഷം മധുവിധു ആഘോഷിക്കുകയാണ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം സിനിമയുടെ തിരക്കുകളില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കുകയാണ് പ്രിയങ്ക. സംഗീത പരിപാടികളുമായി തിരക്കിലാണ് നിക്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നിക് പുറത്തിറക്കിയ ആല്‍ബത്തില്‍ പ്രിയങ്കയും വേഷമിട്ടിരുന്നു.
എന്നിരുന്നാലും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ പ്രിയങ്ക തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമില്‍. മിയാമി കടല്‍ത്തീരത്ത് നികിനൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങള്‍ പ്രിയങ്ക പങ്കുവച്ചിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ഏറ്റവും അധികം വരുമാനം നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പ്രിയങ്കയുടെ സ്ഥാനം. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഹോപ്പര്‍ എച്ച് ക്യൂ. കോം കഴിഞ്ഞ ദിവസങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഒരു സ്‌പോണ്‍സേഡ് പോസ്റ്റിന് രണ്ടു കോടിയോളമാണ് പ്രിയങ്കയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.
Content Highlights: Priyanka Chopra, Nick Jonas, Miami beach photos, viral, Instagram