ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക് ജോനാസും തമ്മിലുള്ള വിവാഹം ആരാധകര്‍ ആഘോഷമാക്കിയതാണ്. വിവാഹശേഷം മുംബൈയിലും ന്യൂയോര്‍ക്കിലുമായി താമസിക്കുകയായിരുന്ന താരങ്ങള്‍ ഇപ്പോള്‍ ലൊസാഞ്ചല്‍സില്‍ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കിയിരിക്കുകയാണ്.
ഏതാണ്ട് 20 മില്യന്‍ ഡോളര്‍ (144 കോടി) മുടക്കിയാണ് 20,000 സ്‌ക്വയര്‍ ഫീറ്റുളള ആഢംബര ഭവനം ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്.
ഇവരുടെ വീട്ടില്‍നിന്നും മൂന്നു മൈല്‍ അകലെയാണ് നിക്കിന്റെ സഹോദരനായ ജോ ജൊനാസ് വാങ്ങിയ വീട്. 15,000 സ്‌ക്വയര്‍ ഫീറ്റുളള വീടിന് ഏതാണ്ട് 14.1 മില്യന്‍ ഡോളറാണ് വില നല്‍കിയത്.
റിപ്പോര്‍ട്ട് അനുസരിച്ച് പ്രിയങ്ക-നിക് ദമ്പതികളുടെ വീട്ടില്‍ 7 ബെഡ്‌റൂമുകളും 11 ബാത്‌റൂമുകളും ആണുള്ളത്. വിശാലമായ മുറ്റവും തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍കേസും, വലിയ ഡൈനിങ് റൂമും, വീടിന് മാറ്റേകുന്നു. താരതമ്യേന ചെറുതാണെങ്കിലും ജോ-സോഫിയ ദമ്പതികളുടെ വീട്ടില്‍ 10 ബെഡ്‌റൂമുകളും 14 ബാത്‌റൂമുകളുമുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് നിക് താന്‍ താമസിച്ചിരുന്ന വീട് വില്‍ക്കുന്നത്. 6.9 മില്യന്‍ ഡോളറിന് നിക്ക് വീട് വിറ്റത് പ്രിയങ്കയ്‌ക്കൊപ്പം കുറച്ച് കൂടി വലിയ വീട്ടിലേക്ക് മാറാനാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രിയങ്കയും നിക്കും. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ആഢംബരം നിറഞ്ഞ ചടങ്ങില്‍ രണ്ട് മതാചാരങ്ങള്‍ പ്രകാരമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.
Content Highlights : Priyanka Chopra Nick Jonas Luxury Home In Los Angeles