'വിവാഹമോതിരം' പോക്കറ്റില്‍ ഒളിപ്പിച്ച് പ്രിയങ്ക


1 min read
Read later
Print
Share

പ്രിയങ്കയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് ഇപ്പോഴുള്ള വാര്‍ത്ത

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. അമേരിക്കന്‍ ഗായകന്‍ നിക് ജോനാസാണ് പ്രിയങ്കയുടെ വരന്‍. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ട് നാളുകളായി.

അതിനിടെ പ്രിയങ്ക മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രിയങ്കയെ സ്വീകരിക്കാന്‍ വലിയ ഒരു ആള്‍ക്കൂട്ടം തന്നെ വിമാനത്താവളത്തില്‍ തടിച്ചുകൂടി. മാധ്യമങ്ങളും ആരാധകരും ചുറ്റം കൂടിയപ്പോള്‍ പ്രിയങ്ക തന്റെ മോതിരം ഊരി പാന്റിന്റെ കീശയില്‍ ഒളിപ്പിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. വിവാഹത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാനും താരം തയ്യാറായില്ല.

സല്‍മാന്‍ ഖാന്‍ നായകനായ ഭാരതില്‍ പ്രിയങ്കയായിരുന്നു നായിക. എന്നാല്‍ പ്രിയങ്ക ചിത്രത്തില്‍ നിന്ന് പിന്‍മാറി. ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫറാണ് പ്രിയങ്ക ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്ത പുറത്ത് വിട്ടത്. നിക് ജോനാസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന ആരാധകര്‍ക്ക് നല്‍കിയതും അലി അബ്ബാസ് ആണ്.

കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പുറത്തിങ്ങിത്തുടങ്ങിയിരുന്നു. റാല്‍ഫ് ലോറെന്‍ വസ്ത്രത്തിലാണ് ഇരുവരും അന്ന് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്.

Content Highlights: Priyanka Chopra hides her engagement ring from media nick jonas priyanka love story wedding

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram