ഭര്‍ത്താവ് നിക്ക് ജോനാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. നിക്കിന്റെ 27-ാം ജന്മദിനമായിരുന്നു സെപ്റ്റംബര്‍ പതിനാറിന്. ''എന്റെ ജീവിതത്തിന്റെ പ്രകാശം. നിന്നോടൊപ്പമുള്ള ഓരോ ദിവസവും മുന്‍ ദിവസത്തേക്കാള്‍ മികച്ചതാണ്. ഈ ലോകത്തെ എല്ലാ സന്തോഷത്തിനും നീ അര്‍ഹനാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സത്യസന്ധനായ, സ്‌നേഹനിധിയായ വ്യക്തിയായതിന് നന്ദി. എന്റെ സ്വന്തമായതിന് നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ ജാന്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. പ്രിയങ്ക കുറിച്ചു.
പ്രിയങ്കയുടെയും നിക്കിന്റെയും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയ്‌ക്കൊപ്പമാണ് താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
2018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് നിക്ക് പ്രിയങ്കയെ സ്വന്തമാക്കിയത്. 37 കാരിയായ പ്രിയങ്കയും 26 കാരന്‍ നിക്കും തമ്മിലുള്ള വിവാഹത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നുവെങ്കിലും അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കാന്‍ ഇരുവരും അനുവദിച്ചിരുന്നില്ല. എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് ജീവിതത്തിലെ മനോഹര നിമിഷങ്ങളും മറ്റും താരങ്ങള്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
Content Highlights : Priyanka chopra birthday wishes to nick jonas