ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുപ്പത്തിയേഴാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഭര്‍ത്താവ് നിക് ജോനാസിനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മിയാമിയിലാണ് താരം പിറന്നാളാഘോഷിച്ചത്. ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു.
അതില്‍ ഏവരുടെയും കണ്ണുടക്കിയത് ചുവപ്പും ഗോള്‍ഡും ഇടകലര്‍ന്ന കൂറ്റന്‍ പിറന്നാള്‍ കേക്കിലായിരുന്നു. ഇപ്പോഴിതാ പ്രിയങ്കയുടെ പിറന്നാളിന് നിക് ഒരുക്കിയ കേക്കിന്റെ വില കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍. മിയാമിയിലുള്ള കേക്ക് നിര്‍മാതാക്കളായ ഡിവൈന്‍ ഡെലിക്കസിയാണ് ഈ പിറന്നാള്‍ കേക്ക് ഒരുക്കിയത്.
ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വര്‍ണം കൊണ്ട് അലങ്കരിച്ച കേക്കിന് അയ്യായിരം യു.എസ് ഡോളര്‍ ആണ് വില( ഏതാണ്ട് മൂന്ന് ലക്ഷത്തി നാല്‍പത്തി അയ്യായിരം രൂപയാണ്. ചോക്ളേറ്റും വനിലയുമാണ് പ്രധാന ചേരുവകള്‍. പിറന്നാളിന് പ്രിയങ്ക അണിഞ്ഞ ചുവന്ന ഷിമ്മറി ഡ്രസ്സിന് ചേരുന്ന വിധത്തിലാണ് കേക്കിന് നിറം നല്‍കിയത്. ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ടാണ് കേക്ക് ബേക്ക് ചെയ്‌തെടുത്തത്.
Content Highlights : Priyanka Chopra Birthday Party Cake Worth Three Lakhs with edible Gold Decorations