മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി കുഞ്ഞാലി മരക്കാരുടെ കഥയുമായി പ്രിയദര്‍ശന്‍ വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മമ്മൂട്ടി-സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ മറ്റൊരു കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്ന വാർത്ത സജീവമായി നിൽക്കുമ്പോൾ തന്നെ മരക്കാർ എന്ന ലാൽ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോയ്ക്ക് നേരെ കടുത്ത ട്രോളാക്രമണമാണ് നടന്നുകൊണ്ടിയിരിക്കുന്നത്.
ചിത്രത്തിലെ ഗ്രാഫിക്‌സ് രംഗങ്ങള്‍ പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ കോപ്പിയടിയാണെന്നാണ് ഒരു ആരോപണം. ചിത്രം പൈറേറ്റ്സ് ഓഫ് കരീബിയന്റെ മലയാളം പതിപ്പ് ആണോയെന്ന് ചോദിക്കുന്നവരുണ്ട്. വീഡിയോയിലെ മോഹന്‍ലാലിന്റെ സംഭാഷണത്തിനെതിരേയും ആക്രമണമുണ്ട്. തങ്ങളുടെ മനസ്സില്‍ കുഞ്ഞാലി മരക്കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഗാംഭീര്യമുള്ള ശബ്ദമാണ് മുഴങ്ങിക്കേള്‍ക്കുന്നതെന്നും എന്നാല്‍ ടൈറ്റില്‍ വീഡിയോയില്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ സംസാരശൈലിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പറയുന്നവർ ഇത് കിളിച്ചുണ്ടന്‍ മാമ്പഴം രണ്ടാം ഭാഗം ആണോയെന്ന് ചോദിക്കുന്നുമുണ്ട്.
ദയവ് ചെയ്ത് ചിത്രം കിളിച്ചുണ്ടന്‍ മാമ്പഴം പോലൊരു കോമഡി ആക്കരുതെന്ന അഭ്യര്‍ഥനയുമായി വന്നവരുമുണ്ട്. ഏച്ചുകെട്ടിയാൽ മുഴച്ചു നില്‍ക്കുന്ന, കൃത്രിമത്വം വല്ലാതെ നിഴലിക്കുന്ന ഡയലോഗുകള്‍ തന്നെയാവും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ, മുസ്ലിം സ്ലാംഗെന്നാൽ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ സംഭാഷണമല്ലെന്ന് പ്രിയദര്‍ശന്‍ മനസിലാക്കേണ്ടിയിരിക്കുന്നു, ചരിത്രസിനിമയെ ആത്മാവില്ലാത്ത സംഭാഷണങ്ങള്‍ കൊണ്ടും ഉച്ചാരണപ്പിശകുകള്‍ കൊണ്ടും അസ്വഭാവികത നിറച്ച് കൊല്ലരുത്... അങ്ങനെയും പോകുന്നു വിമർശനങ്ങളും അഭ്യർഥനകളും.
Content Highlights : priyadarshan mohanlal kunjali marakkar trolls kunjali marakkar movie