പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ആരാധകരില്‍ ഉണ്ടാക്കുന്ന ആശയകുഴപ്പം ചില്ലറയൊന്നുമല്ല. സാമൂഹിക മാധ്യമങ്ങളില്‍ സംവദിക്കാന്‍ മിക്കപ്പോഴും ഇംഗ്ലീഷിലാണ് താരം കുറിപ്പുകള്‍ തയ്യാറാക്കാറുള്ളത്. ലൂസിഫര്‍ എന്ന സിനിമയെക്കുറിച്ച് പൃഥ്വിരാജ് എഴുതിയ കുറിപ്പിന് താഴെ ഒരാള്‍ അതിന്റെ തര്‍ജമയുമായി രംഗത്ത് വരികയും അത് അദ്ദേഹം തന്നെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ടൊവിനോ തോമസിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന പൃഥ്വിരാജിന്റെ സന്ദേശത്തിന് താഴെ ഒരാള്‍ പോസ്റ്റ് ചെയ്ത കമന്റും വൈറലാവുകയാണ്. ഇതേറ്റു പിടിച്ച് ട്രോളന്‍മാരും രംഗത്ത് വന്നിരിക്കുയാണ്.
'പിറന്നാള്‍ ആശംസകര്‍ സഹോദരാ' എന്നായിരുന്നു പൃഥ്വിയുടെ സന്ദേശം. അതിനോടൊപ്പം ലൂസിഫറിന്റെ ലൊക്കേഷനിലെ ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചു. അതിന് ഒരാള്‍ എഴുതിയ രസകരമായ കമന്റാണ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ വൈറലായിരിക്കുന്നത്.
''അയച്ചു കിട്ടിയ ആശംസകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അര്‍ഥം ചോദിക്കുന്ന ടൊവിനോ''
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
content highlights: prithviraj sukumaran birthday wishes to tovino thomas, english troll, lucifer movie