'മമ്മൂക്കയുടെ ഫോട്ടോ കാണുമ്പോള്‍ പൃഥ്വിയുടെ ഫോട്ടോ കിണറ്റിലിടാന്‍ തോന്നുന്നു', മറുപടിയുമായി താരം


1 min read
Read later
Print
Share

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫര്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

ന്നെ കുറിച്ച് വരുന്ന ട്രോളുകളും മറ്റും രസകരമായി തന്നെ കൈകാര്യം ചെയ്യുന്ന താരമാണ് പൃഥ്വിരാജ്. അത്തരത്തിലുള്ള ഒരു ട്രോളിന് പൃഥ്വി നല്‍കിയ മറുപടി കൈയടികളോടെയാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തത്. പൃഥ്വി ട്വിറ്ററിൽ പങ്കുവച്ച പുതിയ ചിത്രത്തിന് താഴെയാണ് ഒരു ആരാധകന്റെ മമ്മൂട്ടിയുടെ ഫോട്ടോ അടക്കമിട്ട കമന്റിനാണ് പൃഥ്വി മറുപടി കൊടുത്തത്.

'രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നത്.' മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവച്ച ആരാധകന്‍ കുറിച്ചു. ഇതിന് പിന്നാലെ ട്വിറ്ററില്‍ ഈ കമന്റ് പേസ്റ്റ് ചെയ്ത് പൃഥ്വി മറുപടി നല്‍കിയത് ഇങ്ങനെയാണ് 'സത്യം.' പൃഥ്വിയുടെ ഈ ട്വീറ്റ് ഇതിനോടകം സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം മാര്‍ച്ച് 28ന് തിയ്യറ്ററുകളിലെത്തും

Content Highlight : Prithviraj On Trolls Twiter Lucifer Movie Prithviraj Mohanlal Manju Warrier Indrajith Murali Gopi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram