മല്ലിക പറഞ്ഞത് ശരിയാണ്, ലംബോര്‍ഗിനിയല്ല ജിപ്‌സി കിട്ടിയാലും പൃഥ്വി പറപ്പിക്കും


1 min read
Read later
Print
Share

മണാലിയുടെ മലയിടുക്കിലൂടെ ജിപ്‌സിയുമായി ചീറിപ്പായുന്ന വീഡിയോ ആണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ ഡ്രൈവിങ് ക്രേസ് അങ്ങാടിപ്പാട്ടാണ്. വണ്ടി ഒാടിക്കുന്നതിൽ മാത്രമല്ല, സ്പീഡിനോടും അപാരമായ ക്രേസാണ് പൃഥ്വിയ്ക്ക്. അമ്മ മല്ലിക സുകുമാരൻ തന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ദ്രജിത് വണ്ടിയോടിക്കുന്നതാണ് തനിക്ക് സമാധാനമെന്നും പൃഥ്വിരാജിന് ഭയങ്കര സ്പീഡാണെന്നും ഇയ്യിടെയാണ് ഒരു അഭിമുഖത്തിൽ മല്ലിക പറഞ്ഞത്.

മല്ലിക പറഞ്ഞ കാര്യം ശരിവയ്ക്കുന്ന ഒരു വീഡിയോ ഇപ്പോൾ പൃഥ്വി തന്നെ ഫെയ്​സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്. മണാലിയുടെ അപകടകരമായ മലമടക്കുകളിലെ റാലി ട്രാക്കിലൂടെ ജിപ്‌സിയുമായി പായുന്ന വീഡിയോ ആണ് പൃഥ്വി പങ്കുവച്ചത്. ഡ്രൈവിങ് കമ്പം കാരണം യഥാര്‍ഥ റാലി ഡ്രൈവറെ സൈഡിലിരുത്തിയായാണ് പൃഥ്വി വണ്ടി ഓടിക്കുന്നത്.

റോഡിന്റെ ഇടത് വശത്ത് വലിയ ഗര്‍ത്തമാണ്. എന്നാല്‍ അതൊന്നും പൃഥ്വിയുടെ ഡ്രൈവിങ്ങിനെ ബാധിക്കുന്നേയില്ല. എതിരെ വണ്ടി വരുന്നുണ്ടെങ്കില്‍ പോലും അതൊന്നും വകവയ്ക്കാതെ കൂളായാണ് പൃഥ്വി വണ്ടി ഓടിക്കുന്നതെങ്കിലും പേടിച്ചരണ്ടാണ് മറ്റുള്ളവര്‍ ഇരിക്കുന്നത്. വണ്ടിയുടെ പിന്‍സീറ്റില്‍ മുറുകെ പിടിച്ചിരിക്കുന്ന ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജത്തെയും വീഡിയോയില്‍ കാണാം.

നിങ്ങളിലെ റാലി ഡ്രൈവര്‍ ഉണരുകയും....യഥാര്‍ഥ റാലി ഡ്രൈവര്‍ ഉല്ലസിച്ചിരിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നയന്‍ (9) എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പൃഥ്വി മണാലിയിലെത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ പൃഥ്വിരാജും സോണി പിചേഴ്സും ചേർന്ന് നിർമിച്ച് കമലിന്റെ മകൻ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ഹൊററാണ് ചിത്രമാണ് നയൻ. ചിത്രത്തിൽ പൃഥ്വി ഒരു ശാസ്ത്രജ്ഞനെയാണ് അവതരിപ്പിക്കുന്നതെന്ന് അഭ്യൂഹമുണ്ട്.

Content Highlights: prithviraj driving gypsy in manali prithvi nine movie prithviraj malayala actor

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram