ഫേസ്ബുക്കില്‍ ബാബു ആന്റണിയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്കു താഴെ ട്രോളി കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി ഒമര്‍ ലുലു. പുതിയ ചിത്രം പവര്‍സ്റ്റാറുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെയാണ് ബാബു ആന്റണിയെ ട്രോളുന്ന തരത്തില്‍ ഒരാള്‍ കമന്റിട്ടത്.
ബാബു ആന്റണിയെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് പവര്‍സ്റ്റാര്‍. ഒമറിന്റെ അടുത്ത ചിത്രം ധമാക്കയുടെ റിലീസ് കഴിഞ്ഞാല്‍ ചിത്രത്തിന്റെ പണി തുടങ്ങുമെന്ന് സംവിധായകന്‍ ആരാധകരെ അറിയിച്ചിരുന്നു. ഒരു മാസ് ത്രില്ലറായാണ് പവര്‍സ്റ്റാര്‍ ഒരുക്കാന്‍ താന്‍
ശ്രമിക്കുന്നതെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. പോസ്റ്റിനു ചുവടെ ഒരാള്‍ ഇങ്ങനെ കമന്റിട്ടു. ' ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡി'. കമന്റിനു ചുട്ട മറുപടിയുമായി സംവിധായകന്‍ രംഗത്തു വന്നു. ' അതിന് ഞാന്‍ ഫീല്‍ഡില്‍ ഉള്ള ഏത് നായകനെ വച്ചിട്ടാ മോനൂസേ പടം ചെയ്തിട്ടുള്ളത്?' സിജു വില്‍സണ്‍, ബാലു വര്‍ഗീസ്, റോഷന്‍, അരുണ്‍ എന്നീ നടന്‍മാരുടെ പേരുകളും സംവിധായകന്‍ എടുത്തു പറഞ്ഞു.
'വല്ല്യ താരങ്ങളെ വെച്ച് സിനിമ ചെയ്തിട്ട് പോലും ഒരുപാട് സിനിമ ആരും അറിയാതെ പോകുന്നു. എന്റെ റിലീസ് ആയ മൂന്ന് ചിത്രവും നിര്‍മ്മാതാവിന് നഷ്ടവും വരുത്തിയിട്ടില്ലാ ട്രോളുന്നവര്‍ ഒരു താരമില്ലാത്ത ചിത്രം ചെയ്തു നോക്കു അപ്പോള്‍ അറിയാം ബുദ്ധിമുട്ട്.' എന്നും സംവിധായകന്‍ മറുപടി നല്‍കുന്നു.' എന്നും ഒമര്‍ലുലു കൂട്ടിച്ചേര്‍ത്തു. പോസ്റ്റിനു ചുവടെ നിരവധി പേരാണ് ഒമര്‍ ലുലുവിന് പിന്‍തുണ അറിയിച്ചു രംഗത്തു വന്നിട്ടുള്ളത്.
അതിനിടയിലെ ചില രസികന്‍ ചോദ്യങ്ങള്‍ക്കും സംവിധായകന്‍ ഉത്തരം നല്‍കുന്നു. പവര്‍സ്റ്റാറില്‍ പ്രിയ വാര്യര്‍ ഉണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഇല്ലയെന്നാണ് മറുപടി.
Content Highlights : Omar Lulu gives reply to a troll comment in facebook for a photo with babu antony