ഹിറ്റായി നിത്യാ മേനോന്റെ പ്രസവമുറിയിലെ സെല്‍ഫി


1 min read
Read later
Print
Share

പ്രസവമുറിയില്‍ നിന്നുള്ള ഫോട്ടോയാണ്. അരികില്‍ ഒരു കൈക്കുഞ്ഞുമുണ്ട്.

രേസമയം മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും തിളങ്ങിനില്‍ക്കുകയാണ് നിത്യ മേനോന്‍. എന്നാല്‍ ഇപ്പോള്‍ തെലുങ്കില്‍ ജനത ഗ്യാരേജിന്റെയും തമിഴില്‍ മെര്‍സലിന്റെയും വമ്പന്‍ വിജയങ്ങള്‍ കൊണ്ടല്ല, മറ്റൊരു കാരണം കൊണ്ടാണ് നിത്യ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഇന്റര്‍നെറ്റില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന നിത്യയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയം. പ്രസവമുറിയില്‍ നിന്നുള്ള ഫോട്ടോയാണ്. അരികില്‍ ഒരു കൈക്കുഞ്ഞുമുണ്ട്.

ചിത്രം കണ്ട പലരും അമ്പരന്നു. നിത്യ പ്രസവമുറിയിലോ. അതും കുഞ്ഞുമായി. പിന്നെയാണ് ഫോട്ടോയുടെ രഹസ്യം പലരുമറിയുന്നത്. നിത്യ നായികയായ വിജയ് ചിത്രം മെര്‍സലിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണിത്. അണിയറ പ്രവര്‍ത്തകര്‍ പകര്‍ത്തി പുറത്തുവിട്ടതാണിത്.

ഐശ്വര്യ വെട്രിമാരന്‍ എന്ന കഥാപാത്രത്തെയാണ് നിത്യ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഐശ്വര്യ ഒരു പ്രസവ ശസ്ത്രക്രിയക്ക് വിധേയയാവുന്ന രംഗമുണ്ട് ചിത്രത്തില്‍. ഇത് ചിത്രീകരിക്കുന്നതിനിടെ എടുത്ത ചിത്രമാണിത്.

സാമന്തയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ മറ്റ് നായികമാര്‍.

Content Highlights: Nithya Menen mersal vijay Tamil Actress Labour Room Selfie Shooting Nithya Menen selfie movie Nithya Menon, Tamil Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram