ഗോസ്റ്റ് റൈഡര്‍, ഫേയ്‌സ് ഓഫ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് നികോളാസ് കേജ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കേജിന്റെ നാലാം വിവാഹം. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്കാ കൊയക്കയായിരുന്നു വധു. എന്നാല്‍ വിവാഹം കഴിഞ്ഞ് നാലാം ദിവസം തന്നെ വിവാഹമോചനത്തിന് അപേക്ഷിച്ചിരിക്കുകയാണ് നടന്‍.
വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എറിക്ക അപേക്ഷിച്ചപ്പോള്‍ വിവാഹമോചനത്തിനുള്ള അപേക്ഷ കൊടുക്കുകയായിരുന്നു കേജ്. 2018 ഏപ്രില്‍ മുതല്‍ ഇവര്‍ പ്രണയത്തിലായിരുന്നു.
എറിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അത് മറച്ചുവച്ച് തട്ടിപ്പ് നടത്തിയാണ് വിവാഹം കഴിച്ചതെന്ന് കേജ് ആരോപിക്കുന്നു.
എന്നാല്‍ കേജിന്റെ നീക്കം അവിശ്വസനീയമാണെന്നും അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് സിനിമയില്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായെന്നും എറിക്ക പറയുന്നു. വിവാഹമോചനത്തിന് താന്‍ തയ്യാറാണെന്നും എന്നാല്‍ ശിഷ്ടകാലം കേജ് തനിക്ക് ചെലവിന് തരണമെന്നുമാണ് എറിക്കയുടെ ആവശ്യം.
1995ല്‍, 31ാം വയസിലായിരുന്നു കേജിന്റെ ആദ്യ വിവാഹം. അമേരിക്കന്‍ നടിയായ പട്രീഷ്യ അര്‍ക്വറ്റെയായിരുന്നു ആദ്യ ഭാര്യ. 2001ല്‍ പട്രീഷ്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കേജ് 2002ല്‍ ഗായികയും ഗാനരചയിതാവുമായ ലിസ മേരിയെ വിവാഹം കഴിച്ചു. ഈ ബന്ധം 2004 ല്‍ അവസാനിച്ചു. അതേ വര്‍ഷം തന്നെ നടി ആലിസ് കിമ്മിനെ വിവാഹം ചെയ്തതും. 2016ല്‍ ആ ബന്ധവും വേര്‍പിരിഞ്ഞു.
Content Highlights: Nicolas Cage seek divorce four days after getting married to Erika Koike wedding