ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹശേഷമാണ് ഹോളിവുഡ് ഗായകനായ നിക്ക് ജോനാസ് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രിയങ്കരനാകുന്നത്. നിരവധി ആല്‍ബങ്ങളിലൂടെയും കണ്‍സേര്‍ട്ടുകളിലൂടെയും ലോകമാകമാനം പ്രേക്ഷകരെ നേടിയ ജോനാസ് സഹോദരന്മാരുടെ മുന്‍കാല ജീവിതത്തെ പറ്റിയിട്ടുള്ള തുറന്നു പറച്ചിലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഹാര്‍പേഴ്സ് ബസാറിന്റെ പ്രത്യേക പതിപ്പിന് വേണ്ടിയുള്ള അഭിമുഖത്തിലാണ് കരിയറില്‍ ശോഭിക്കുന്ന സമയത്തെ തങ്ങളുടെ ലൈംഗിക ജീവിതത്തെ പറ്റിയും കുപ്രസിദ്ധമായ പ്യൂരിറ്റി റിങ്ങിനെ പറ്റിയും നിക്ക് വെളിപ്പെടുത്തിയത്. തങ്ങള്‍ മൂവരും വിരലുകളില്‍ അണിഞ്ഞിരുന്ന പ്യൂരിറ്റി റിങ്ങിനെക്കുറിച്ച് ചുറ്റും പരന്നിരുന്ന വാര്‍ത്തകള്‍ ഏറെ അരോചകമായിരുന്നുവെന്നാണ് നിക് പറയുന്നത്. ഇത് മൂലം തങ്ങള്‍ മറ്റുള്ളവര്‍ക്ക് മുൻപ് പരിഹാസ കഥാപാത്രമായി മാറിയിരുന്നുവെന്നും നിക് പറയുന്നു.
"കരിയറില്‍ ഏറ്റവും ശോഭിച്ചിരുന്ന കാലത്ത് പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങള്‍ നടന്നിരുന്നത്. സ്‌നേഹവും പ്രണയവും ഒന്നിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ആ ചെറുപ്രായത്തില്‍ ലൈംഗികതയുടെ പ്രാധാന്യം എന്താണെന്നൊന്നും അറിഞ്ഞിരുന്നില്ല. പലപ്പോഴും പ്യൂരിറ്റി റിങ് മൂലം ഞങ്ങള്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്റെ ചോദ്യം എന്താണെന്ന് വച്ചാല്‍ ഒരു പതിനാറ് വയസുകാരന്റ ലൈംഗിക ജീവിതത്തെ പറ്റി മറ്റുള്ളവര്‍ സംസാരിക്കുന്നതില്‍ എന്ത് ഔചിത്യമാണുളളത്.
പിന്നീട് ഞാന്‍ വലുതായപ്പോള്‍, പ്രണയവും ലൈംഗിതയും അനുഭവിച്ചപ്പോള്‍, ലോകത്തെ പറ്റിയുള്ള എന്റെ കാഴ്ചപ്പാട് നിര്‍വചിച്ചപ്പോള്‍, വിശ്വാസവും മതവും എനിക്കെന്താണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ റിങ്ങുകള്‍ ആളുകളെ വശീകരിക്കുന്ന ഒരു കഥയാണെന്ന് ഞാന്‍ അംഗീകരിച്ചു. ചിലര്‍ക്ക് അത് കൗതുകവും ചിലരെ അത് ചിരിപ്പിക്കുമെന്ന വസ്തുതയും ഞാന്‍ അംഗീകരിച്ചു. എന്നാല്‍ അതല്ല ഇന്ന് ഞങ്ങളെ നിര്‍വചിക്കുന്നത്... അതാണ് കാര്യം -നിക് പറയുന്നു.
പ്യൂരിറ്റി റിങ് ധരിക്കുക എന്നത് തൊണ്ണൂറുകളുടെ തുടക്കത്തില്‍ അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ പ്രചാരത്തിലിരുന്നിരുന്ന ഒന്നായിരുന്നു ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനായാണ് ഇത്തരം മോതിരം ധരിക്കുന്നത്.
Content Highlights : Nick Jonas On Purity Ring love and Sex Life Nick Jonas Priyanka Chopra